ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

ചെന്നൈ: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററും സഹോദരനുമായ പ്രഗ്‌നാനന്ദയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച്  വൈശാലി രമേശ്ബാബു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയില്‍ നിന്നും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയിരിക്കുകയാണ്  ഇരുപത്തിരണ്ടുകാരിയായ വൈശാലി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ താരത്തിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നത്.

വെള്ളിയാഴിച്ച സ്‌പെയിനില്‍ വെച്ച് നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്സില്‍ 2,500 ഫിഡെ റേറ്റിങ് പോയിന്റുകള്‍ പിന്നിട്ടാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത്. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദങ്ങള്‍ എന്ന നേട്ടവും  ഇരുവരും കരസ്ഥമാക്കി. 2018-ൽ  തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്നത്‌. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയായിരുന്നു അന്താരാഷ്ട്ര ചെസ് രംഗത്തേക്ക് വൈശാലിയുടെ കാല്‍വെപ്പ്‌. പിന്നാലെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വൈശാലിയെ തേടിയെത്തി. 

ഇതിഹാസ താരങ്ങളായ  വിശ്വനാഥൻ ആനന്ദ്, കോനേരു ഹംപി, ഹരിക ദ്രോണവല്ലി, ദിബ്യേന്ദു ബറുവ, ആർ പ്രഗ്നാനന്ദ  എന്നിവര്‍ക്കൊപ്പം വൈശാലിയുടെ പേരും ചേരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇരുവരെയും അഭിനന്ദിച്ചു.

Contact the author

National Desk

Recent Posts

Sports Desk 4 days ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 5 days ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sports Desk 6 days ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 11 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More