പരാജയപ്പെട്ടാല്‍ അത് ധോണിയുടെ മുന്‍പില്‍ ആയിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു - ഹാര്‍ദ്ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഐ പി എല്‍ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ അത് ധോണിയുടെ മുന്‍പില്‍ ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.  ഐ പി എല്‍ ഫൈനലിലെ സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. ഒരു ടീമെന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. അവസാന നിമിഷം വരെ മികച്ച പ്രകടനമാണ് ടീമിലെ ഓരോരുത്തരും കാഴ്ചവെച്ചത്. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും എല്ലാവരും ഒരുമിച്ചാണ്. ഫൈനല്‍ മത്സരത്തില്‍ ചെന്നൈ തങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. 

ധോണിയെ ഓര്‍ത്ത് താന്‍ വളരെ സന്തോഷവാനാണ്. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ അത് ധോണിയോട് ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല ആളുകളില്‍ ഒരാളാണ് അദ്ദേഹം. ദൈവം എന്നോടും ദയ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പ്രാവിശ്യം ദൈവം അദ്ദേഹത്തോടൊപ്പമായിരുന്നു - ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. 

ഞങ്ങള്‍ മികച്ച രീതിയിലാണ്‌ ബാറ്റ് ചെയ്തത്. അര്‍ധ സെഞ്ച്വറി നേടിയ സായ സുദര്‍ശനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതില്‍ ടീം വളരെ സന്തോഷത്തിലാണ്. ഓരോ കളിക്കാരെയും പിന്തുണയ്ക്കുകയും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. അവരുടെ വിജയം അവരോരുത്തരുടെയും വ്യക്തിപരമായ വിജയം കൂടിയാണ്. മോഹിത് ശര്‍മ, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ അങ്ങനെ എല്ലാവരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തുവെന്നും താരം പറഞ്ഞു. 

Contact the author

Sports Desk

Recent Posts

Sports Desk 4 days ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 5 days ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sports Desk 6 days ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More