പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

പാരിസ്: പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അര്‍ജന്റീന താരം ലയണല്‍ മെസ്സി. പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നുവെന്നും ഇതിഹാസ താരം പറഞ്ഞു. ബാഴ്‌സലോണ താരങ്ങളെ വില്‍ക്കുകയാണെന്നും പ്രതിഫലം വെട്ടി ചുരുക്കുകയാണെന്നും താന്‍ കേട്ടു. അത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷം മാനസികമായി വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. ലോകകപ്പ് നേടിയ മാസം താന്‍ വളരെയധികം സന്തോഷിച്ചിരുന്നുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നെ തിരികെ കൊണ്ടുവരാന്‍ ബാഴ്‌സലോണ മറ്റ് താരങ്ങളെ വില്‍ക്കുകയാണെന്നും അവരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയാണെന്നും കേട്ടു. അതിനൊന്നും കാരണക്കാരനാകാന്‍ താത്പര്യപ്പെടുന്നില്ല. മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നും എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷേ അവയൊന്നും ഞാന്‍ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. പണമായിരുന്നില്ല എന്‍റെ ലക്‌ഷ്യം. അങ്ങനെയായിരുന്നെങ്കില്‍ സൗദി അറേബ്യയിലേക്കോ അല്ലെങ്കില്‍ കൂടുതല്‍ പണം ലഭിക്കുന്ന മറ്റെവിടേക്കെങ്കിലുമോ പോകുമായിരുന്നു.' - മെസ്സി പറഞ്ഞു.

യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി ക്ലബ്ബിലാണ് മെസ്സി ഇനി കളിക്കുക. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി.  ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

Contact the author

Sports Desk

Recent Posts

Sports Desk 4 days ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 5 days ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sports Desk 6 days ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More