പാര്‍ലമെന്‍റില്‍ ബുദ്ധിജീവികളുടെയും, അഭിഭാഷകരുടെയും കുറവ് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ്

ഡല്‍ഹി: പാര്‍ലമെന്‍റില്‍ ബുദ്ധിജീവികളുടെയും, അഭിഭാഷകരുടെയും കുറവ് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ.  ചര്‍ച്ചകളില്ലാതെ പാര്‍ലമെന്‍റില്‍ നിയമ നിര്‍മ്മാണം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ക്രിയാത്മകമായ ചര്‍ച്ചകളാണ് രാജ്യത്തിന്‍റെ പുരോഗതിക്ക് സഹായിക്കുകയെന്നും എന്‍. വി. രമണ പറഞ്ഞു.

സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം. നിലവില്‍ സഭാ നടപടികള്‍ ഖേദകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് വ്യക്തതയില്ല. നിയമത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് തന്നെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത്  പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാൽ അവരിൽ പലരും നിയമവിദഗ്ദരായിരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങൾ അഭിഭാഷകരായിരുന്നുവെന്നും  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ആ കാലഘട്ടങ്ങളില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ വളരെ ക്രിയാത്മകമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നോക്കുമ്പോള്‍ പാര്‍ലമെന്‍റില്‍ ബുദ്ധിജീവികളുടെയും, അഭിഭാഷകരുടെയും കുറവ് വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 22 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More