ജവഹര്‍ലാല്‍ നെഹ്‌റു മികച്ച നേതാവായിരുന്നു - നിതിന്‍ ഗഡ്കരി

ഡല്‍ഹി: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മികച്ച നേതാവായിരുന്നുവെന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ബിജെപി നേതാക്കളും നെഹ്‌റുവിനെ വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് നിതിന്‍ ഗഡ്കരിയുടെ പ്രശംസ. നെഹ്‌റുവും, അടൽ ബിഹാരി വാജ്‌പേയിയും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

അതോടൊപ്പം ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഇപ്പോഴും ആവശ്യപ്പെടുമായിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യം തങ്ങളുടെ പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നെഹ്റുവിനെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പലപ്പോഴും കേൾക്കാറുണ്ടെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയാണ് ഗഡ്കരിയുടെ പരാമര്‍ശം.

ഭരണപക്ഷവും പ്രതിപക്ഷവും ബഹുമാനത്തോടെ പെരുമാറണം. ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ജനാധിപത്യത്തില്‍ ഓരോരുത്തരുടെയും റോള്‍ മാറി കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റിന്‍റെ വര്‍ഷക്കാല സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയിലാണ് നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം. പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍, പെട്രോള്‍ വില വര്‍ധന എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം പാര്‍ലമെന്‍റ് സമ്മേളനം തടസപ്പെടുത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 11 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More