തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് വ്യക്തമായ തെളിവിന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വകുപ്പുതല നടപടിയും, പോലീസ് അന്വേഷണവുമായി യാതൊരുവിധത്തിലുള്ള ബന്ധമില്ലെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിയാണ് കിരണ്‍ കുമാറിനെതിരെ സ്വീകരിച്ചത്. കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് ഒരാളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്ന സംഭവം ഇതാദ്യമാണ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍. ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ നിരന്തരം പീഡനത്തിനിരയായിരുന്നു. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വിസ്മയ ചിത്രം സഹിതം ബന്ധുവിനയച്ച വാട്ട്സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.