ഹിറ്റ്ലറെ മുട്ടുകുത്തിച്ച ചെമ്പകരാമൻ പിള്ളയെ കേരളം ആദരിച്ചോ?- പ്രൊഫ ജി ബാലചന്ദ്രൻ

"ആര്യൻമാരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടൻ അടക്കിവാഴുന്നുവെങ്കിൽ അത് അവരുടെ വിധിയാണ് " -1931 ആഗസ്ത് 10 ന് പത്ര സമ്മേളനത്തിൽ ഹിറ്റ്ലർ പറഞ്ഞു. ഇന്ത്യക്കാരെ ഒന്നടങ്കം അപമാനിക്കുന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഹിറ്റ്ലർ എന്ന നാസി ഏകാധിപതിയോട് ആവശ്യപ്പെടാൻ ഇന്ത്യയ്ക്ക് ഒരു ധീരപുത്രനുണ്ടായിരുന്നു. സാക്ഷാല്‍ ചെമ്പകരാമൻ പിള്ള!

"നിങ്ങൾ രക്തത്തേക്കാൾ തൊലി വെളുപ്പിനെ പ്രണയിക്കുന്നവരാണ്. ഞങ്ങളുടെ തൊലി ഇരുണ്ടതാവാം. പക്ഷെ ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങനെയല്ല".-ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ച ചെമ്പക രാമൻ്റെ ആത്മാഭിമാനം ജ്വലിച്ചു!  ആ വാക്കുകൾ വെറുതെയായില്ല. ലോക മഹായുദ്ധത്തിന് ഇന്ത്യയുടെ സഹായം ആവശ്യമായതുകൊണ്ട് ഹിറ്റ്ലർ തെറ്റുതിരുത്തി മാപ്പെഴുതി നൽകി. ഭാരതത്തിൻ്റെ വിമോചനത്തിനു വേണ്ടി ചെമ്പകരാമൻ നടത്തിയ ജൈത്ര യാത്രകൾ അതിസാഹസികമായിരുന്നു. ചെമ്പകരാമന് ഒരു സ്വപ്നമുണ്ടായിരുന്നു. ബ്രിട്ടനെതിരെ പോരാടാൻ ജർമ്മനിയിൽ നിന്ന് ഇന്ത്യൻ പതാകയേന്തിയ ഒരു യുദ്ധക്കപ്പൽ ഇന്ത്യയിലെത്തിക്കണമെന്ന്. 1914 മുതൽ ബർലിനിൽ താമസമാക്കികൊണ്ട് ബർലിൻ ഇന്ത്യാ സംഘടനയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായ് അഫ്ഗാനിസ്ഥാനിൽ കാബൂൾ ആസ്ഥാനമായി രൂപീകരിച്ച ഇന്ത്യാ-ബ്രിട്ടീഷ് പ്രൊവിൻഷ്യൽ സർക്കാരിലെ ആദ്യത്തെ വിദേശമന്ത്രിയായി.

സുഭാഷ് ചന്ദ്രബോസിന്‍റെ ഹീറോ 

സുഭാഷ് ചന്ദ്രബോസിന് ഐ എൻ എ രൂപീകരണത്തിന് പ്രചോദനമേകിയ ധീര ദേശാഭിമാനിയായിരുന്നു ചെമ്പകരാമൻ പിള്ള. ജർമനിയിൽ ബ്രിട്ടനെതിരെ ഇന്ത്യയുടെ സമരപോരാളിയായി പ്രവർത്തിച്ചു. ബുദ്ധിശക്തിയും നേതൃവൈഭവവും കൊണ്ട് ജർമ്മൻ ഭരണാധികാരി കൈസറിന്റെ അഭിനന്ദനം ഏറ്റുവാങ്ങാനും ജർമ്മൻനേവിയെ നയിക്കാനും ഭാഗ്യം സിദ്ധിച്ച ധീരനായ പടയാളിയായിരുന്നു പിള്ള. ജർമ്മൻകപ്പലായ 'എംഡന്റെ' വൈസ് ക്യാപ്റ്റനായ് പ്രവർത്തിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ നിരവധി ബ്രിട്ടീഷ്കപ്പലുകളെ തകർത്ത ധിക്കാരിയായ ആ ഇന്ത്യക്കാരനെ പിടികൂടുന്നവർക്ക്  ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ് സർക്കാർ ഇനാം പ്രഖ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 'ഹിറ്റ്ലറുമായി ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ ഒരു സൗഹാർദബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷകരുടെ പിടികിട്ടാപുള്ളിയായ ചെമ്പകരാമൻ - 'അബ്ദുള്ള ബിൻ മൻസൂർ' എന്ന പേരിൽ ജർമ്മൻ സർക്കാരിനുവേണ്ടി ജോലി ചെയ്തു. പക്ഷെ കാര്യങ്ങൾ തകിടം മറിച്ചത് ഇന്ത്യയുടെ ആത്മാഭിമാനം ചോദ്യം ചെയ്ത ഹിറ്റ്ലറോട് മാപ്പ് എഴുതി വാങ്ങിയതാണ്. പ്രതികാരത്തിന് തക്കം പാർത്തിരുന്ന ഹിറ്റ്ലർ ജർമൻ ചാൻസലറായി അധികാരമേറ്റപ്പോൾ ചെമ്പകരാമൻ നാസികളുടെ നോട്ടപ്പുള്ളിയും വിരോധിയുമായി. നാസി ഭരണകൂടം അദ്ദേഹത്തെ വേട്ടയാടി. സ്വത്തുക്കൾ കണ്ടു കെട്ടി. 1934 മെയ് മാസത്തിൽ നാസി ക്രൂരതയ്ക്കൊടുവിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 

സ്വതന്ത്ര ഇന്ത്യ ആചാരപരമായ മരണാനന്തര  ബഹുമതികൾ നൽകിയെങ്കിലും കേരളം ചെമ്പകരാമനെ വേണ്ടത്ര ആദരിച്ചുവോ എന്നു സംശയമാണ്! 132- മത്  ജന്മവാര്‍ഷിക വേളയില്‍ ആ മഹാനായ ഭാരതപുത്രനെ അഭിവാദ്യം ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Prof. G Balachandran

Recent Posts

Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 3 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 months ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Ashik Veliyankode 3 months ago
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 months ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 months ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More