നീരജ 'ഇ ബുള്‍ ജെറ്റ്' നായിക; ഇനി നായകനെ വേണം

സ്വന്തം ജീവിതം സിനിമയാക്കുന്നതിന് നായികയെ കണ്ടെത്തിയെന്ന്​ വിവാദ വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രവും ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. . "ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

നേരത്തെ, ഇ-ബുൾ ജെറ്റ് വിഷയം സിനിമയാക്കാൻ ആഗ്രഹം ഉള്ളവർ തങ്ങളെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ-ബുൾ ജെറ്റ് സഹോദരന്മാർ രംഗത്തുവന്നിരുന്നു. സിനിമ ആര് സംവിധാനം ചെയ്യണമെന്ന ചോദ്യത്തിന് ഒമർ ലുലുവിന്റെ പേരാണ് കമന്റുകളിൽ നിറഞ്ഞത്. എന്നാൽ ഇ-ബുൾ ജെറ്റ് വിഷയം സിനിമയാക്കാൻ താനില്ലെന്നാണ് സംവിധായകൻ ഒമർ ലുലു വ്യക്തമാക്കി. തുടര്‍ന്നാണ്‌ സംവിധായകനേയും അഭിനേതാക്കളെയും തേടി സ്വന്തം നിലക്ക് രംഗത്തിറങ്ങാന്‍ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ തീരുമാനിച്ചത്.

ബുള്‍ ജെറ്റ് സഹോദരൻമാരും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടം വലിയ ചർച്ചയായിരുന്നു. ഒടുവിൽ ജയിൽവാസവും 'നെപ്പോളിയന്‍' കാരവാന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കുന്നത് വരെ കാര്യങ്ങളെത്തി. 

17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യബ് ചാനലാണ് ഇ ബുൾ ജെറ്റ്. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങളാണ് ചാനലിന് പിന്നിൽ. വാനിൽ യാത്ര നടത്തി അതിന്റെ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. യാത്രകളും ഭക്ഷണവും ഉറക്കവുമെല്ലാം വാനിലായിരിക്കും. ഒരു വീട്ടിൽ ചെയ്യാൻ കഴിയുന്നതെല്ലാം വാഹനത്തിലും അവർ സാധ്യമാക്കുന്നു. ബെഡ്​റൂം, അടുക്കള, ടോയ്​ലെറ്റ്​, കോൺഫറൻസ്​ ഹാൾ, ടി വി, ഫ്രിഡ്​ജ്​ തുടങ്ങി വാഹനത്തിൽ ഇല്ലാത്തതായി ഒന്നുമില്ല.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More