ട്രെയിനുകള്‍ ഐസൊലേഷൻ വാര്‍ഡാക്കും

കൊവിഡ് 19നെ തടയുന്നതിനായി സർക്കാർ മുഴുവൻ സംവിധാനങ്ങളും ഉപയോ​ഗപ്പെടുത്തുന്നു. പ്രതിരോധ-ചികിത്സാ സംവിധാനങ്ങൾ ഇന്ത്യന്‍ റെയില്‍വെയുടെ സഹായത്തോടെ ഒരുക്കാനാണ് ശ്രമിക്കുന്നത്. ട്രെയിൻ ഐസൊലേഷൻ കമ്പാർട്ട്മെന്റുകളാക്കാനാണ് പദ്ധതി. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിനുകളെല്ലാം നിശ്ചലമായ ഈ സാചര്യത്തിലാണ് ഇത്തരമൊരു സാധ്യത ആരായുന്നത്. ഇതിനായി കപൂര്‍ത്തലയിലെ റെയില്‍വെ കോച്ച് ഫാക്ടറി എല്‍എച്ച്ബി കോച്ചുകളെ ഐസോലേഷന്‍ വാര്‍ഡുകളാക്കാനുള്ള ശ്രമം ആരംഭിച്ചു. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കാനുമുള്ള ശ്രമത്തിലാണ്.

കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നൽ ഗ്രാമീണ വിദൂര മേഖലയിലുള്ളവര്‍ കഷ്ടപ്പെടും. ഇതിനെ മറികടക്കാനാണ് ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നത്. എല്ലാ സൗകര്യങ്ങളോടുകൂടിയ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പരീക്ഷണടിസ്ഥാനം തുടങ്ങും. രൂപകല്‍പന കഴിഞ്ഞാല്‍ കോച്ചിനെ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റും.കൊവിഡിന്‍റെ സാമൂഹ്യ വ്യാപനം തടയാന്‍  ശ്രമം ആരംഭിച്ചെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 

വെന്‍റിലേറ്ററുകളുടെ നിര്‍മ്മാണം പൂർണവിജയത്തിൽ എത്തിയിട്ടില്ല. റിവേഴ്സ് എന്‍ജിനിയറിങ്ങിലൂടെ  പ്രോട്ടോടൈപ് നിര്‍മ്മിക്കാന്‍ ഐസിഎഫ് ചെന്നൈ ശ്രമിച്ചിരുന്നു. ഇതിനായുള്ള  ശ്രമം തുടരുകയാണ്.അസുഖം പടരുന്ന സാ​​​ഹചര്യത്തിൽ  ഇന്ത്യയൊട്ടാകെ വെന്‍റിലേറ്ററുകളുടെ ക്ഷാമം നേരിടുകയാണ്.

Contact the author

web desk

Recent Posts

National Desk 6 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 8 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More