അലന്‍-താഹ: ആരുമില്ലാത്തവരുടെ ദൈവമാണ് പരമോന്നത നീതിപീഠം - സുഫാദ് സുബൈദ

ഒടുവില്‍' താഹാ ഫസലിന് ജാമ്യം ലഭിച്ചിരിക്കുന്നു. അലന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം രാജ്യത്തെ പരമോന്നത കോടതി തള്ളിയിരിക്കുന്നു. 'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ' എന്ന് നാട്ടിലൊരു ചൊല്ലുണ്ട്. അതെ, അധികാര പ്രമത്തത അലങ്കാരമാക്കിയ,  മുഖത്ത് അധികാരത്തിന്റെ ബൂട്ടിട്ട് അരയ്ക്കുന്ന സര്‍ക്കാരുകളുടെ കാലത്ത്, പാവപ്പെട്ട മനുഷ്യരുടെ ദൈവം തന്നെയാണ്, അല്ലെങ്കില്‍ അങ്ങനെയാകേണ്ടതാണ് രാജ്യത്തെ നീതിപീഠങ്ങള്‍. താഹയുടെയും അലന്റെയും കാര്യത്തില്‍ അത് ശരിയായി വന്നിരിക്കുന്നു എന്ന കാര്യത്തിലുള്ള ആഹ്ളാദം, ഒരു ജനാധിപത്യവാദിക്കും മറച്ചുവെയ്ക്കാന്‍ കഴിയില്ല. എന്നാല്‍ സന്തോഷിച്ച് ആര്‍പ്പുവിളി നടത്താനായുമ്പോഴേക്ക് സിദ്ദിക്ക് കാപ്പനും സഞ്ജീവ് ഭട്ടും, അബ്ദുള്‍ നാസര്‍ മഅ്ദനിയും ഹാനി ബാബുവും ഫാദര്‍ സ്റ്റാന്‍ സാമിയുമൊക്കെ വന്ന് തൊണ്ടയില്‍ കുടുങ്ങും. ഇനി എന്നാണ് അവര്‍ക്കൊരു ദൈവമുണ്ടാകുക എന്ന് ചെവിയോര്‍ത്തിരിക്കാന്‍ മാത്രം സാധിക്കുന്ന അതിസാധാരണക്കാരായി നാം മാറിയിരിക്കുന്നു. 

ഏറ്റുമുട്ടലിലാണ്, കൊലചെയ്യപ്പെട്ടത് മാവോയിസ്റ്റുകളല്ലേ എന്ന് നാം സമാധാനിക്കും. പെട്രോളിന് വിലകൂടിയാല്‍ നാം കൂടിയ വില കൊടുക്കും, അല്ലെങ്കില്‍ വണ്ടി ഷെഡില്‍ കയറ്റും, ബി എസ് എന്‍ എല്‍ വിറ്റാല്‍ നാം ജിയോയുടെ സിമ്മുവെച്ച് അഡ്ജസ്റ്റ് ചെയ്യും, എയര്‍ ഇന്ത്യ ടാറ്റക്ക് കൊടുത്താല്‍ നാം യാത്ര ഇനി ടാറ്റയുടെ വിമാനത്തിലാക്കും. റെയില്‍വേയും ബാങ്കുകളും ഖനികളും ഇലക്ട്രിസിറ്റിയും വില്‍ക്കാനുള്ള ചര്‍ച്ചകളും ചായസല്‍ക്കാരങ്ങളും നടക്കുമ്പോള്‍ പഴയ ചലച്ചിത്ര ഗാനങ്ങളുടെ നോസ്റ്റാല്‍ജിയയില്‍ മുറ്റത്തെ നെല്ലിമാരമൊന്നുലത്തുന്നത് സ്വപ്നം കണ്ടു നാമങ്ങനെയിരിക്കും. നമ്മുടെ പ്രൊഫഷണല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ടെലിവിഷന്‍ പെട്ടിയില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കും. തര്‍ക്കശാസ്ത്രത്തില്‍ പ്രവീണരാകാനുള്ള അവരുടെ ന്യൂസ് അവര്‍ 'മൂട്ട് കോര്‍ട്ടി'ല്‍ സ്വന്തം  പക്ഷക്കാര്‍ സ്കോര്‍ ചെയ്യുന്ന ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് നാം ആത്മനിര്‍വൃതിയടയും. അങ്ങനെയങ്ങനെ ആരെങ്കിലും എന്തെങ്കിലുമായിക്കോട്ടെ എന്ന് വിചാരിച്ച് മനശ്ശാന്തി കൈവരിക്കാനും ഏത് മലവെള്ളപ്പാച്ചിലും ഭൂമികുലുക്കവും നിസ്സംഗതയോടെ നേരിടാനും കഴിയുന്ന മനുഷ്യരായി നാം മാറിയിരിക്കുന്നു. നമുക്ക് നാം അര്‍ഹിക്കുന്ന ജീവിതവും ഭരണവും മരണവും തന്നെ ലഭിക്കും. 

ഇതിനൊക്കെയിടയില്‍, നീതിയും നീതിക്കായുള്ള പ്രതിരോധങ്ങളും അന്യം നിന്നിട്ടില്ല എന്ന തോന്നലുണ്ടാക്കുന്നു, പരമോന്നത കോടതിയുടെ ചില വിധികളും കര്‍ഷകരുടെ കെട്ടടങ്ങാത്ത പോരാട്ടങ്ങളുമെല്ലാം. അലന്റെയും താഹയുടെയും മേല്‍ സംസ്ഥാന പോലീസും എന്‍ ഐ എയും പടച്ചുണ്ടാക്കിയ കെട്ടുകഥകള്‍ക്കാണ് ഇപ്പോള്‍ അറുതിയാകുന്നത്. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിന് പാഠങ്ങളുണ്ട്. അലന്‍-താഹ വിഷയത്തില്‍, ജിഷ്ണു പ്രണോയുടെ ആത്മഹത്യയില്‍,  ശത്രുപക്ഷത്തുള്ളവരോടെന്ന പോലെ പെരുമാറിയ, സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ തയാറാകാതിരുന്ന, എട്ട് മാവോവാദികളെ,കോടതിയുടെ മുന്നിലെത്തിക്കാതെ പൊലീസ് വെടിവെച്ചുകൊന്നപ്പോള്‍ ഒരക്ഷരം മിണ്ടാതിരുന്ന, ഫാദര്‍ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം ചെയ്തപ്പോള്‍ നിസ്സംഗമായിരുന്ന പിണറായി സര്‍ക്കാര്‍ ഓര്‍ക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.  മനുഷ്യര്‍ കിറ്റുകൊണ്ട് മാത്രമല്ല ജീവിക്കുന്നത്!  

Contact the author

Web Desk

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More