താമരശേരിയില്‍ യുവതിയെ വളര്‍ത്തുനായ കടിച്ച സംഭവം; രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്‌

കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പട്ടിയുടെ ഉടമ റോഷനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപതുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റോഷന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമുളള ആരോപണണത്തിലും നാട്ടുകാര്‍ക്കെതിരെ കേസുണ്ട്.

അതേസമയം, യുവതിയെ നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ റോഷന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റോഷന്‍ നായ്ക്കളോടൊപ്പം ഒറ്റക്കാണ് താമസം. റോഷന്റെ നായ്ക്കള്‍ മുന്‍പും നിരവധി പേരേ കടിച്ചിട്ടുണ്ട്. നായ്ക്കളെ പുറത്തേക്ക് അഴിച്ചുവിടുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആ വഴി നടക്കാന്‍ പേടിയാണ് എന്നും നാട്ടുകാര്‍ പറയുന്നു.  നായയുടെ കടിയേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുഖത്തും കൈകാലുകളിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താമരശേരി അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരി ഫൗസിയക്കാണ് കഴിഞ്ഞ ദിവസം വളര്‍ത്തുനായയുടെ കടിയേറ്റത്. മദ്രസയില്‍ പോയ കുട്ടികളെ വിളിക്കാന്‍ പോയതായിരുന്നു ഫൗസിയ. നായ്ക്കളെ കണ്ട് ഭയന്ന ഇവര്‍ അവയെ ഓടിക്കാനായി ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് നായ്ക്കളുടെ അടുത്തുനിന്നും മാറാനായി റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞിട്ട് കടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകള്‍ എത്തിയാണ് നായ്ക്കളെ ഓടിച്ച് യുവതിയെ രക്ഷിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More