അത് വെറും 'ഷോ' അല്ല, സുതാര്യത ഉറപ്പാക്കാനുളള ശ്രമമാണ്; മിന്നല്‍ പരിശോധന തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌

കോഴിക്കോട്: റസ്റ്റ് ഹൗസുകളിലെ മിന്നല്‍ പരിശോധന 'ഷോ' ആണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകളുടെ നിലവിലെ അവസ്ഥ ജനങ്ങള്‍ അറിയണമെന്നും ഇക്കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പ്രശ്‌നങ്ങളും അതിനുശേഷം അവിടെ വരുന്ന മാറ്റങ്ങളും ജനങ്ങളറിയണം. സൈറ്റുകളിലും പണി നടക്കുന്നയിടങ്ങളിലുമെല്ലാം പോവുക തന്നെ ചെയ്യും അതിനെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം. എത്ര വിമര്‍ശിച്ചാലും നേരിട്ട് പോയി പരിശോധിക്കേണ്ട സ്ഥലങ്ങളില്‍ പോവുക തന്നെ ചെയ്യുമെന്നും എങ്ങനെയൊക്കെ ഒരു മന്ത്രിക്ക് ഈ വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ അങ്ങനെയെല്ലാം ഇടപെടുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കേരളത്തിലെ പല റസ്റ്റ് ഹൗസുകളും സന്ദര്‍ശനം നടത്തിയിട്ടുണ്ട് അതൊക്കെ ജനങ്ങളെ കാണിച്ചിട്ടുമുണ്ട്. ജനങ്ങളെ കാണിച്ചിട്ടുളള പരിപാടി മതി. ജനങ്ങളറിയാതെ മറച്ചുവയ്ക്കുന്നത് എന്തിനാണ്. സുതാര്യമായി പോകുന്നതല്ലേ നല്ലത്. റസ്റ്റ് ഹൗസ് നവീകരണത്തോട് നല്ലതുപോലെ സഹകരിച്ച റസ്റ്റ്ഹൗസ് മാനേജര്‍മാരെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ ചില റസ്റ്റ് ഹൗസുകളില്‍ മാറ്റം കാണുന്നില്ലെന്ന് മാത്രമല്ല, ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത തെറ്റായ പ്രവണതകള്‍ കാണുന്നു. അത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ജനങ്ങള്‍ക്കിഷ്ടമല്ലാത്ത, സര്‍ക്കാരിന്റെ നിലപാടല്ലാത്ത കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും. അതിന്റെ പേരില്‍ എന്ത് വിമര്‍ശനം വന്നിട്ടും കാര്യമില്ല'- മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റസ്റ്റ് ഹൗസുകളിലും മറ്റും മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന മിന്നല്‍ പരിശോധനകള്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെ റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ ഒരു പഴകിയ മദ്യക്കുപ്പി കണ്ടതിന് അദ്ദേഹം ഉദ്യോഗസ്ഥരെ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മിന്നല്‍ പരിശോധനയാണെങ്കിലും മാധ്യമങ്ങളെയും പരിവാരങ്ങളെയും കൂട്ടാനും ഫേസ്ബുക്കില്‍ ലൈവിടാനും അദ്ദേഹം മറക്കില്ല എന്നതാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നുവരുന്ന മറ്റൊരു പരിഹാസം. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി പരിശോധിക്കലാണോ ഒരു മന്ത്രിയുടെ ജോലി, അത് ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രാറ്റുകളില്ലേ എന്നും ചിലര്‍ ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More