ഹൈദരാബാദ്: പ്രശസ്ത നൃത്ത സംവിധായകന് ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്ത് ഭാഷകളിലായി എണ്ണൂറോളം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ശിവശങ്കര്‍ മാസ്റ്റര്‍ പ്രശസ്തനാവുന്നത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ബുദ്ധിമുട്ടിയിരുന്ന ശിവശങ്കറിന്റെ ചികിത്സാചെലവുകള്‍ നടന്മാരായ സോനു സൂദും ധനുഷും ഏറ്റെടുത്തിരുന്നു.
തിരുടാ തിരുടി, എസ് എസ് രാജമൗലിയുടെ മഗധീര, ബാഹുബലി, അരുദ്ധതി, സൂര്യവംശം, പൂവെ ഉനക്കാഗെ, തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വഹിച്ചത് ശിവശങ്കര്‍ മാസ്റ്ററായിരുന്നു. ദേശീയ പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എസ് എസ് രാജമൗലിയുടെ മഗധീരയിലെ ധീരാ ധീര എന്ന ഗാനത്തിലെ നൃത്ത സംവിധാനത്തിനാണ് മികച്ച കൊറിയോഗ്രാഫിക്കുളള ദേശീയ അവാര്‍ഡ് ലഭിച്ചത്. പൂവേ ഉനക്കാഗ, വിശ്വ തുളസി, വറലാറ്, ഉളിയില്‍ ഓസൈ എന്നീ ചിത്രങ്ങളുടെ നൃത്ത സംവിധാനത്തിന് മികച്ച കൊറിയോഗ്രാഫര്ക്കുളള തമിഴ്നാട് സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.