മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ആലുവ: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തൊടുപുഴ അല്‍ അഹ്‌സര്‍  ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന മോഫിയ കഴിഞ്ഞ നവംബറിലാണ് ആത്മഹത്യ ചെയ്തത്. ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയാറാകാതിരുന്നതിനുപിന്നാലെ വീട്ടിലെത്തിയ മോഫിയ തൂങ്ങിമരിക്കുകയായിരുന്നു.

ഭര്‍തൃഗൃഹത്തില്‍ നിന്ന് ഒരുപാട് പീഡനങ്ങളുണ്ടായിട്ടുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനും, കേസെടുക്കാതെ തന്നെ അപമാനിച്ച സി ഐ സുധീറിനുമെതിരെ നടപടികളുണ്ടാവണമെന്നായിരുന്നു മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു, പെണ്‍കുട്ടിയെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി, മാനസിക രോഗിയായി മുദ്രകുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ കുടുംബം സുഹൈലിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടും സി ഐ സുധീറിനെതിരെ നടപടിയെടുക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അന്‍വര്‍ സാദത്ത് എം എല്‍എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധമടക്കം നടന്നു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത്.

മോഫിയയുടെ ആത്മഹത്യയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും സി ഐ സുധീറിന്റെ പേരില്ല. സുഹൈലിനെ ഒന്നാംപ്രതിയും മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണയുമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More