വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവം; പുത്തന്‍ ബൊലേറോ വീട്ടിലെത്തിച്ച് മാപ്പുപറഞ്ഞ് ജീവനക്കാര്‍

ബംഗളുരു: വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച സംഭവത്തില്‍ പുത്തന്‍ ബൊലേറോ വീട്ടിലെത്തിച്ച് മാപ്പുപറഞ്ഞ് മഹീന്ദ്രാ ജീവനക്കാര്‍. വെളളിയാഴ്ച്ച വൈകുന്നേരത്തോടെ തുംകുരുവിലെ മഹീന്ദ്രാ ജീവനക്കാര്‍ തന്നെയാണ് കര്‍ഷകന്റെ വീട്ടിലേക്ക് വാഹനമെത്തിച്ചത്. ഷോറൂം ജീവനക്കാര്‍ വാഹനം വീട്ടിലെത്തിച്ചെന്നും സംഭവിച്ച കാര്യങ്ങള്‍ക്ക് തന്നോട് പറഞ്ഞെന്നും അപമാനിക്കപ്പെട്ട കര്‍ഷകന്‍ കെംപഗൗഡ പറഞ്ഞു.

മഹീന്ദ്ര ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാഹനം കൈമാറിയ കാര്യം അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ഷോറും സന്ദര്‍ശിക്കുന്നതിനെ കെംപഗൗഡയ്ക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു. സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെ തെരഞ്ഞെടുത്തതിന് കെംപഗൗഡക്ക് നന്ദി പറയുന്നു. ഞങ്ങളുടെ മഹീന്ദ്രാ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഞങ്ങള്‍ക്കൊപ്പമുണ്ടായിരിക്കുക'-എന്നായിരുന്നു മഹീന്ദ്ര പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ്.

അതേസമയം, മഹീന്ദ്രാ ഫിനാന്‍സില്‍ നിന്ന് വാഹനത്തിനായി 7.40 ലക്ഷം രൂപ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും താന്‍ അത് 48 തവണകളായി തിരിച്ചടയ്ക്കുമെന്നും കെംപഗൗഡ പറഞ്ഞു. അന്ന് മണിക്കൂറുകള്‍ കൊണ്ട് 10 ലക്ഷം രൂപ എങ്ങനെയാണ് ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് അന്ന് ഷോറൂമിലേക്ക് പോകുമ്പോള്‍ അക്കൗണ്ടില്‍ 2 ലക്ഷം രൂപയുണ്ടായിരുന്നു. ബാക്കി സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയതാണെന്നും വായ്പ ലഭിച്ചതോടെ അവര്‍ക്ക് തന്നെ തിരികെ നല്‍കിയെന്നും കെംപഗൗഡ പറഞ്ഞു.

ജനുവരി 21-നാണ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയ സംഭവം നടക്കുന്നത്.തന്റെ കൃഷിയാവശ്യങ്ങള്‍ക്കായി ബൊലേറോയുടെ പിക്കപ്പ് വാന്‍ വാങ്ങാനാണ് കെംപഗൗഡ മഹീന്ദ്രയുടെ ഷോറൂമിലെത്തിയത്. പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. അവിടെയുണ്ടായിരുന്ന സെയില്‍സ്മാന്‍ അദ്ദേഹത്തോട് മോശമായി പെരുമാറുകയും ഷോറൂമില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. പത്തു പൈസ പോലും കയ്യിലില്ലാത്തയാളാണ് പത്തുലക്ഷം രൂപയുടെ വണ്ടി എടുക്കാന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ആക്ഷേപം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപമാനിതനായ കെംപഗൗഡ അവിടുണ്ടായിരുന്ന മാനേജറോട് തനിക്ക് വാഹനം വേണമെന്നും ഒരു മണിക്കൂറിനകം പണവുമായി എത്തുമെന്നും പറഞ്ഞ് തിരിച്ചുപോയി. കൃത്യം ഒരുമണിക്കൂറിനുളളില്‍ കെംപഗൗഡ പത്തുലക്ഷം രൂപയുമായി ഷോറൂമിലെത്തുകയും അന്നുതന്നെ തനിക്ക് വാഹനം ഡെലിവര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. താന്‍ കര്‍ഷകനായതുകൊണ്ടും തന്റെ വേഷവിധാനം കൊണ്ടുമാണ് സെയില്‍സ്മാന്‍ തന്നെ അപമാനിച്ചത് എന്നാണ് കെംപഗൗഡ പറഞ്ഞത്. ഷോറൂം മാനേജറും സെയില്‍സ്മാനുമടക്കമുളളവര്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 11 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More