ഭൂമിയുടെ ന്യായ വിലയില്‍ 10% വര്‍ധന; ഭൂവിലയിലുള്ള അപാകതകള്‍ പരിഹരിക്കും- ധനമന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: ഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ബജറ്റവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തി. ഇതനുസരിച്ച്  ന്യായ വിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഇതിനു പുറമേ ഭൂവിലയില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാനും ഭൂനികുതി സ്ലാബുകളുടെ കൃത്യത ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്- ധനമന്ത്രി പറഞ്ഞു.

നികുതിയും സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം ലക്ഷ്യത്തോടെയുള്ള ബജറ്റാണ് അവതരിപ്പിക്കുകയെന്ന് മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കിയിരുന്ന ധനമന്ത്രി ഭൂനികുതിയും ഹരിത വാഹന നികുതിയും ഉള്‍പ്പെടെ പരിഷ്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് നടത്തിയത്. ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി,കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൌകര്യ പദ്ധതിപ്രദേശങ്ങളില്‍ വിപണിമൂല്യത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി ധനമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റാണ് ബാലഗോപാല്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍ പ്രഖ്യാപനങ്ങളൊന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നടത്തിയില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ് എന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിന് തലേന്ന് നിയമസഭയില്‍ സമര്‍പ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇത്തവണ ബജറ്റിനൊപ്പമാണ് അവതരിപ്പിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More