ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

J Devika 6 months ago

ഒന്നുരണ്ടു ചെറിയ കാര്യങ്ങൾ 

1. സെമിറ്റിക്ക് മതങ്ങളിൽ നിന്ന് മാറിപ്പോരാൻ വളരെ പ്രയാസമാണെന്നും ഹിന്ദുമതത്തിൽ നിന്നാണെങ്കിൽ അത് എളുപ്പമാണെന്നും ചിലർ എഴുതിക്കാണുന്നു.

അത് നിങ്ങൾക്ക് തോന്നുന്നതാണ്. പേരു തെറ്റിപ്പോയതുകൊണ്ട്. ഹിന്ദുമതമല്ല, ബ്രാഹ്മണമതമാണ് തത്ക്കാലം നാട്ടിലുള്ളത്. അതിൽ നിന്നു പുറത്തുകടക്കണമെങ്കിൽ ജാതിയെ പൂർണമായും ഉപേക്ഷിക്കണം. മർദ്ദിതജാതിക്കാർക്കാണ് ഇത് കൂടുതൽ സാധ്യം, പക്ഷേ അവർക്കു പോലും അതെളുപ്പമല്ല. ചിലപ്പോൾ ബ്രാഹ്മണ ലിംഗാധികാരസംസ്കാരം അവരെയും ബാധിക്കും, ഉപജാതി ചിന്തയും. മർദ്ദകജാതിയിൽ ജനിച്ചവർക്ക് ഒരുപക്ഷേ ജീവിതാവസാനം വരെയും പോരാടുക മാത്രമാണ് വഴി. ജീവിതാവസാനം വരെ മരുന്നു കഴിച്ച് ഒരുപരിധിവരെ അകറ്റാവുന്ന രോഗങ്ങളെ പോലെ.

2. കേരളീയ സുറിയാനി ക്രൈസ്തവർ ഈ ബ്രാഹ്മണവ്യവസ്ഥയ്ക്കുള്ളിലാണ്. അവർ സെമിറ്റിക് മതക്കാരെക്കാളേറെ ബ്രാഹ്മണമതക്കാരാണ്. വരേണ്യ മലയാളി മുസ്ലീങ്ങളെ, പക്ഷേ, ഈ വ്യവസ്ഥയിൽ നിന്നു പുറന്തള്ളാനുള്ള ശ്രമം ഇന്ന് അതിശക്തമായിരിക്കുന്നു.

എന്നാൽ ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള മറ്റൊരു മതവും ഇന്ത്യയിലിന്നില്ല. അതുകൊണ്ടാണ് അവർ മതംമാറ്റത്തെ ഇത്ര ഹിംസാത്മകമായി എതിർക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Recent Posts

Narendran UP 16 hours ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Narendran UP 1 day ago
Views

മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

More
More
Dr. Azad 1 day ago
Views

വിഴിഞ്ഞം അച്ചനെതിരെ നടപടി എടുക്കണം- ഡോ. ആസാദ്

More
More
Narendran UP 2 days ago
Views

അങ്ങിനെ ഖത്തറിൽ "മഴവിൽ കൊടി "പാറി- യു പി നരേന്ദ്രന്‍

More
More
Narendran UP 3 days ago
Views

ഗെഗൻപ്രെസ്സിങ് എന്ന ജര്‍മ്മന്‍ ഫുട്ബോള്‍ തന്ത്രം- യു പി നരേന്ദ്രന്‍

More
More
R Biju 3 days ago
Views

ശരാശരി അർജൻ്റീനിയൻ ആരാധകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജീവിതം- ആര്‍ ബിജു

More
More