ദൈവസഹായം പിളള വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം ഇന്ന് വത്തിക്കാനില്‍ നടക്കും

തിരുവനന്തപുരം: രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ നടക്കുന്ന ചടങ്ങിലാണ് ദേവസഹായം പിളളയെ വിശുദ്ധനായി പ്രഖ്യാപിക്കുക. ദേവസഹായം പിളളയടക്കം പതിനാലുപേരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യകാര്‍മികത്വം നല്‍കുന്നത്. ദേവസഹായംപിളള രക്തസാക്ഷിത്വം വഹിച്ച തമിഴ്‌നാട് നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയില്‍ വിശുദ്ധ പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്താണ് ദേവസഹായം പിളള ജനിച്ചത്. നീലകണ്ഠപ്പിളള എന്നായിരുന്നു യഥാര്‍ത്ഥ പേര്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തു മതത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ദേവസഹായം പിളളയായത്. 1745 മെയ് 17-ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. മതം മാറിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കാരാഗൃഹത്തിലടയ്ക്കുകയും രാജാവിന്റെ നിര്‍ദേശപ്രകാരം 1752-ല്‍ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിലാണ് മൃതദേഹം അടക്കംചെയ്തത്. ക്രിസ്ത്യന്‍ മതത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ചയാളാണ് ദേവസഹായം പിളള എന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. 300 വര്‍ഷങ്ങള്‍ക്കുശേഷം 2012 ഡിസംബറിലാണ് ദേവസഹായംപിളളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More