വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ യെച്ചൂരി

ഡൽഹി: വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകൾ നടത്താതെ തെരഞ്ഞെടുപ്പ്‌ കമ്മീ ഷൻ പുനരാരംഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണർക്ക്‌ കത്തയച്ചു. നടപടികൾ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും, അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താകാനും ഇടയാക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ നടപടിയെന്ന് യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2015-ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ്‌ രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018-ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്തായി എന്നാണ് യെച്ചൂരി കത്തിലൂടെ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക്‌ ലഭിക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്‌. ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട്‌ വരുംവരെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിർത്തിവയ്‌ക്കണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1960-ലെ ‘രജിസ്‌ട്രേഷൻ ഓഫ്‌ ഇലക്‌ടേഴ്‌സ്‌ റൂൾസ്‌ ’ ഭേദഗതി ചെയ്‌താണ്‌ ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നത്. അതേസമയം, ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള പുതിയ ഭേദഗതിയിലൂടെ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക്‌ വോട്ടർമാരുടെ ആധാർ വിവരങ്ങൾ തേടാനുള്ള സാങ്കേതിക അനുമതി നൽകിയിരിക്കുകയാണെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More