തിരുവനന്തപുരം : നോക്കുകൂലി വാങ്ങാന്‍ പാടില്ലെന്ന നിലപാടാണ് പൊതുവില്‍ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും സ്വീകരിച്ചിട്ടുള്ളത്. എല്ലാവരും അതിനെ തള്ളിപ്പറഞ്ഞിട്ടുള്ളതുമാണ്. അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാള് പാടില്ല. ഇക്കാര്യത്തില്‍ നേരത്തെതന്നെ അഭിപ്രായ ഐക്യം ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ അതിനു വിപരീതമായ ചില സംഭവവികാസങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ഇത്തരം പ്രവണതകളോട് കയ്യുംകെട്ടി നോക്കിനില്ക്കാന് ആവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊല്ലത്ത് നോക്കുകൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.