പെരിന്തല്‍മണ്ണ മണ്ഡലത്തില്‍നിന്ന് കാണാതായ വോട്ടുപെട്ടി മലപ്പുറത്തുനിന്നും കണ്ടെത്തി

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍നിന്ന് കാണാതായ വോട്ടുപെട്ടി കണ്ടെത്തി. മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍നിന്നാണ് പെട്ടി കണ്ടെത്തിയത്. തര്‍ക്കത്തെത്തുടര്‍ന്ന് എണ്ണാതെവച്ച തപാല്‍ വോട്ടുപെട്ടികളില്‍ ഒന്നാണ് കാണാതായത്. തപാല്‍ വോട്ടുകളും അസാധുവായ വോട്ടുകളും എണ്ണിയ വോട്ടുകളും ടെന്‍ഡര്‍ വോട്ടുകളുമുള്‍പ്പെടെ കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഹൈക്കോടതിയിലേക്ക് മാറ്റാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന കാര്യം കണ്ടെത്തിയത്. മറ്റൊരു ട്രഷറിയിലേക്ക് മാറ്റി എന്നായിരുന്നു ട്രഷറി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്നാണ് മലപ്പുറത്തെ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍നിന്ന് പെട്ടി കണ്ടെത്തിയത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപിഎം മുസ്തഫയുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് നാളെയാണ് കോടതി വീണ്ടും പരിഗണിക്കുക. 2021 ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. തുടര്‍ന്ന് വിജയം ചോദ്യംചെയ്ത് കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവശരായവരെയും എണ്‍പതുവയസിനുമുകളില്‍ പ്രായമുളളവരെയും അവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഇത്തവണ അവസരമൊരുക്കിയിരുന്നു. ഇവയെ പ്രത്യേക തപാല്‍ വോട്ടായാണ് കണക്കാക്കിയത്. ഇത്തരത്തിലുളള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ സമയത്ത് മാറ്റിവെച്ചിരുന്നു. ക്രമനമ്പറും ഒപ്പുമില്ലാത്തതിനാലാണ് മാറ്റിവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നതായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഈ വോട്ടുകള്‍ കൂടി എണ്ണണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. ഇതോടെയാണ് കെപിഎം മുസ്തഫ കോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More