കോട്ടയം: അടൂര്‍ ഗോപാലകൃഷ്ണന് കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം രാജിവെച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. മുഖ്യമന്ത്രിയുമായി ദീര്‍ഘനേരം സംസാരിച്ചതിനുശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും രാജിക്കത്ത് അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു. കാലാവധി പൂര്ത്തിയാക്കുന്നതിനുമുന്പാണ് അടൂരിന്റെ രാജി. മാര്‍ച്ച് 31 വരെയായിരുന്നു കാലാവധി. ഡയറക്ടര്‍ സ്ഥാനം രാജിവെച്ച ശങ്കര്‍ മോഹന്‍ പിന്തുണ അറിയിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചത്.
'ശങ്കര്‍ മോഹനെ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇല്ലാക്കഥകളാണ് പ്രചരിച്ചത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്. ഒരു ദളിത് ക്ലര്‍ക്ക് വിദ്യാര്‍ത്ഥികളെ സ്വാധീനിച്ച് വാര്‍ത്ത പരത്താനാണ് ശ്രമിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആത്മാര്‍ത്ഥ സേവനം നടത്തിയിരുന്ന ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം'- അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശങ്കര്‍ മോഹന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരത്തില്‍ അടൂരിനെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. അടൂര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. സിനിമാ മേഖലയില്‍നിന്നടക്കം അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് അടൂര്‍ രാജി വയ്ക്കുന്നതായി അറിയിച്ചത്.