സിനിമാ റിവ്യൂകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും

കൊച്ചി: സിനിമാ റിവ്യൂകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. സിനിമാ നിര്‍മ്മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും സംഘടനകള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. കൊച്ചി ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിലാണ് യോഗം ചേരുന്നത്. സിനിമകളുടെ ഇടവേള സമയത്ത് ഓണ്‍ലൈന്‍ ചാനലുകാരുള്‍പ്പെടെ വന്ന് പ്രേക്ഷകരോട് റിവ്യൂ ചോദിക്കുന്നതിനെ പൂര്‍ണമായും വിലക്കാനാണ് തിയറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകള്‍ ആലോചിക്കുന്നത്. സിനിമ മുഴുവനായും കണ്ടുകഴിയുന്നതിനുമുന്‍പേ തന്നെ റിവ്യൂ എടുക്കുന്നത് സിനിമയെ മോശമായി ബാധിക്കുന്നു എന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.

അടുത്തിടെ നിരവധി സംവിധായകരും നിര്‍മ്മാതാക്കളും നടന്മാരും സിനിമ കഴിയുന്നതിനുമുന്‍പേ തന്നെ റിവ്യൂ എടുക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ റിവ്യൂ എടുക്കുന്നത് ചിത്രത്തെ മോശമായി ബാധിക്കുമെന്നും ഇവരെ തിയറ്ററുകളില്‍നിന്ന് വിലക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയാറാവണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിയറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകള്‍ യോഗം ചേരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതിന്റെ കാലാവധി 45 ദിവസമാക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ റിലീസ് ചെയ്ത് മുപ്പതുദിവസങ്ങള്‍ക്കുളളിലാണ് സിനിമകള്‍ ഒടിടിക്ക് വിടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More