അയോധ്യാ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് വിരമിച്ച് ആറാഴ്ച്ചക്കുളളില്‍ ഗവര്‍ണറായി നിയമനം; ജസ്റ്റിസ് അബ്ദുള്‍ നസീറിനെതിരെ എ എ റഹീം

തിരുവനന്തപുരം: ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെതിരെ വിമര്‍ശനവുമായി എ എ റഹീം എംപി. അബ്ദുള്‍ നസീറിനെ ഗവര്‍ണറായി നിയമിക്കാനുളള തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭരണഘടനാപരമായ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും എ എ റഹീം പറഞ്ഞു. നിയമവ്യവസ്ഥയിലുളള വിശ്വാസം രാജ്യത്തിന് നഷ്ടമാകരുതെന്നും മോദി സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീര്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നേക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച്ച മാത്രമാകുന്നു. അദ്ദേഹത്തെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചു. അയോധ്യ കേസില്‍ അന്തിമ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം എന്നോര്‍ക്കണം. 2021 ഡിസംബര്‍ ഹൈദരാബാദില്‍ നടന്ന അഖില ഭാരതീയ അധിവക്ത പരിഷത്ത് നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാറിന്റെ അഭിഭാഷക സംഘടനയാണത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്നത്തെ പ്രസംഗത്തില്‍ 'ഇന്ത്യന്‍ നിയമവ്യവസ്ഥ മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടര്‍ച്ചയായി അവഗണിക്കുകയാണ് എന്ന് പറഞ്ഞയാളാണ് അബ്ദുള്‍ നസീര്‍. ഉന്നത നീതിപീഠത്തില്‍ സേവനമനുഷ്ടിക്കുന്ന ഒരു ന്യായാധിപന്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന നിഷ്പക്ഷതയും ഭരണഘടനയോടുളള കൂറുമല്ല ആ വാക്കുകളിലുണ്ടായിരുന്നത്. അദ്ദേഹത്തിനാണ് ഇപ്പോള്‍ ഗവര്‍ണര്‍ പദവി ലഭിച്ചിരിക്കുന്നത്'- എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് അബ്ദുള്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചത്. മുത്തലാഖ്, നോട്ടുനിരോധനം തുടഹങ്ങിയ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചുകളില്‍ അബ്ദുള്‍ നാസറുണ്ടായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More