തുർക്കി-സിറിയ ഭൂകമ്പ ബാധിതർക്ക് സഹായഹസ്തവുമായി സണ്ണി ലിയോണ്‍

തുർക്കി-സിറിയ ഭൂകമ്പ ബാധിതർക്ക് സഹായഹസ്തവുമായി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. ഫെബ്രുവരിയില്‍ തങ്ങളുടെ കോസ്‌മെറ്റിക് ബ്രാന്‍ഡുകളില്‍നിന്നും ലഭിക്കുന്ന  വരുമാനത്തിന്റെ പത്ത് ശതമാനം ദുരിത ബാധിതർക്ക് നൽകാനാണ് സണ്ണിയുടേയും ഭർത്താവിന്റേയും തീരുമാനം. തുർക്കിയിലേയും സിറിയയിലേയും ദുരിത ബാധിതർക്ക് സഹായഹസ്തം പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റിയാണ് സണ്ണി ലിയോൺ. സണ്ണിയുടെ മാതൃക ഇന്ത്യയിലെ കോടീശ്വരന്മാരായ സെലിബ്രിറ്റികൾ പിന്തുടരട്ടേയെന്നാണ് ആരാധകർ പറയുന്നത്.

ദുരിതബാധിതരെ സഹായിക്കുക എന്നത് എല്ലാ മനുഷ്യരുടേയും കടമയാണെന്നും മടികൂടാതെ അതിന് മുന്നിട്ടിറങ്ങണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഭൂകമ്പത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് നടിയും യുണിസെഫ് ഗുഡ്‌വിൽ അംബാസിഡറുമായ പ്രിയങ്ക ചോപ്രയും അഭ്യർത്ഥിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാല്‍പ്പതിനായിരത്തോളം പേരാണ് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനു പേർ പാർപ്പിടവും ജീവിത മാർഗങ്ങളും ഇല്ലാതായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 17 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More