കേരളത്തില്‍ വേസ്റ്റ് മാനേജ്‌മെന്റിന് ശാശ്വത പരിഹാരമില്ല- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ പ്രതികരണവുമായി യാത്രികന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ശരിയായ വേസ്റ്റ് മാനേജ്‌മെന്റ് ഇല്ലാത്തതാണ് നാട് നേരിടുന്ന പ്രശ്‌നമെന്നും വിളപ്പില്‍ശാല പ്രശ്‌നമൊക്കെ വന്നിട്ടും വേസ്റ്റ് മാനേജ്‌മെന്റിന് ശാശ്വത പരിഹാരം കാണാന്‍ കേരളത്തിനായിട്ടില്ലെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. ബ്രഹ്‌മപുരം തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിന്റെ 'ന്യൂസ് അവര്‍' പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'രാജ്യം മുഴുവന്‍ നേരിടുന്ന പ്രശ്‌നമാണ് വേസ്റ്റ് മാനേജ്‌മെന്റ്. ഇത് ഒരുദിവസംകൊണ്ട് പരിഹരിക്കാനാവില്ല. നമ്മള്‍ ഒരു ബിസ്‌കറ്റ് വാങ്ങിയാല്‍പോലും വേസ്റ്റ് ഉണ്ടാകുന്നുണ്ട്. നമ്മുടെ ഓരോ പ്രവൃത്തിയിലും വേസ്റ്റുണ്ടാകുന്നു. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകം വകുപ്പുളള സര്‍ക്കാരിന് വേസ്റ്റ് മാനേജ് ചെയ്യാന്‍ വകുപ്പില്ല. കൃത്യമായ സംവിധാനമില്ല. വികസിത നാടുകളില്‍ വേസ്റ്റ് മാനേജ്‌മെന്റിന് കൃത്യമായ സിസ്റ്റമുണ്ട്. വേസ്റ്റ് ഉണ്ടാക്കുന്നവര്‍ തന്നെ അത് സംസ്‌കരിക്കാനുളള സിസ്റ്റമുണ്ടാകണം. ഓരോ വ്യക്തിയില്‍നിന്നും കുടുംബത്തില്‍നിന്നും അതിനുളള ശ്രമങ്ങളുണ്ടാവണം'- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീപിടിച്ചിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികയുന്നു. ആളിക്കത്തുന്ന തീ അണയ്ക്കാനായെങ്കിലും പ്ലാന്റിന്റെ പലഭാഗത്തും ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. ഫയര്‍ ടെണ്ടറുകളും ഹിറ്റാച്ചികളും ഉപയോഗിച്ച് മാലിന്യക്കൂനകള്‍ മറിച്ചിട്ട് വെളളമൊഴിക്കുന്നത് തുടരുകയാണ്. സൈന്യത്തിന്റെയും വ്യോമസേനയുടെയും ഹെലിക്കോപ്റ്ററുകള്‍ സഹായത്തിനായി രംഗത്തുണ്ട്. രണ്ടുദിവസത്തിനകം കൊച്ചി നഗരത്തിലെ പുക പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More