കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി. എ രാജയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനായി പത്തുദിവസത്തെ സ്റ്റേ ആണ് കോടതി അനുവദിച്ചത്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ചുതന്നെയാണ് വിധിക്ക് സ്റ്റേ നല്‍കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എ രാജ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പട്ടികജാതി സംവരണത്തിന് എ രാജയ്ക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. പട്ടിക ജാതി സംവരണ മണ്ഡലത്തില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് എ രാജ മത്സരിച്ച് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ഡി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ ഹിന്ദുമതവിഭാഗത്തിലുളളയാളാണെന്ന് പറയാനാവില്ല. നോമിനേഷന്‍ തന്നെ റിട്ടേണിംഗ് ഓഫീസര്‍ തളേളണ്ടതായിരുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട ആളല്ലാത്തതിനാല്‍ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുന്നു'- എന്നായിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞത്.