ഭോപാല്‍: കുനോ ദേശിയ പാര്‍ക്കില്‍ നിന്നും ചീറ്റപ്പുലി ഗ്രാമത്തിലെത്തി. നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ഒബാൻ എന്ന ചീറ്റപ്പുലിയാണ് ഗ്രാമത്തിലെത്തിയത്. കുനോ ദേശീയ പാർക്കിന് ഇരുപത് കിലോമീറ്റർ അകലെയുളള വിജയ്പൂരിലേക്കാണ് ഒബാൻ കടന്നത്. ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തിയ ചീറ്റപ്പുലിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുലി പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികാരികള്‍ അറിയിച്ചു.
ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്ന ജീവിയാണ് ചീറ്റപ്പുലി. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നമീബിയയിൽ നിന്ന് ചീറ്റയെ ഇന്ത്യയിൽ എത്തിക്കാൻ തീരുമാനിച്ചത്. മോദിയുടെ ജന്മദിനം പ്രമാണിച്ച് വലിയ ആഘോഷങ്ങളോടെയാണ് ആദ്യ ബാച്ച് ചീറ്റകളെ എത്തിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെക്കൂടി കൊണ്ടുവന്നിരുന്നു. ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റുന്നത്.