തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസിനെതിരെ കേസില്ലെന്നും ശ്രീറാം വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംഗമുണ്ടായിരുന്നില്ലെന്നും അതിനാല്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. അമിതവേഗമുള്പ്പെടെയുളള വകുപ്പുകള്‍ മാത്രമേ നിലനില്‍ക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. 2019-ലാണ് ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സഞ്ചരിച്ച കാറിടിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.