ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് അയച്ചിട്ടുണ്ടെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫില്‍നിന്നുളള രാജിക്കത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗത്വവും യുഡിഎഫ് സെക്രട്ടറി സ്ഥാനവുമാണ് ജോണി നെല്ലൂര്‍ രാജിവെച്ചത്. 

താന്‍ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഒരു ദേശീയ പാര്‍ട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'റബ്ബറിന്റെ വില മുന്നൂറുരൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. റബ്ബറിനെ ഇന്നും കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എല്ലാ സമുദായങ്ങളിലുംപ്പെട്ട ആളുകളുമായി ചേര്‍ന്ന് മതേതര പാര്‍ട്ടി രൂപീകരിക്കും. സിപിഎം, സി പി ഐ, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളില്‍നിന്നുളളവരും പുതിയ പാര്‍ട്ടിയുടെ ഭാഗമാവും'- ജോണി നെല്ലൂര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോണി നെല്ലൂര്‍ ബിജെപി പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നും പ്രഖ്യാപനം ഈ മാസം 22-ന് കൊച്ചിയില്‍ നടക്കുമെന്നുമാണ് വിവരം. ജോണി നെല്ലൂരിനൊപ്പം എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ്ജ് ജെ മാത്യു എന്നിവരും കാസ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും കഴിഞ്ഞ ദിവസം യുഡിഎഫില്‍നിന്ന് രാജിവെച്ച വിക്ടര്‍ ടി തോമസും പുതിയ പാര്‍ട്ടിയുടെ തലപ്പത്തുണ്ടാകുമെന്നാണ് സൂചന.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More