കൊച്ചി: മയക്കുമരുന്ന് ഭയന്നാണ് മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാഞ്ഞതെന്ന് നടന്‍ ടിനി ടോം. 17-18 വയസിലാണ് കുട്ടികള്‍ വഴിതെറ്റുന്നതെന്നും യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരിയെന്നും ടിനി ടോം പറഞ്ഞു. കേരളാ സര്‍വ്വകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ കേരളാ പൊലീസിന്റെ 'യോദ്ധാവ്' ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
'എന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്റെ മകന്റെ വേഷം. പക്ഷെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചുപറഞ്ഞു. യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. എനിക്ക് ഒരു മകനേയുളളു. 17-18 വയസിലാണ് കുട്ടികള്‍ വഴിതെറ്റുന്നത്. ഞാന്‍ അടുത്തിടെ ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞുതുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ട് എന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ പല്ല്, അടുത്തത് എല്ലാവും പൊടിയുന്നത്. അതുകൊണ്ട് നമുക്ക് കലയാവണം ലഹരി'- എന്നാണ് ടിനി ടോം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമാ സെറ്റുകളിലെ ലഹരിഉപയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടന വെളിപ്പെടുത്തല്‍ നടത്തിയിട്ട് പത്തുദിവസത്തിലേറെ ആയെങ്കിലും ഇതുവരെ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും നിര്‍മ്മാതാക്കള്‍ ഇതുവരെ പരാതി നല്‍കാന്‍ തയാറായിട്ടില്ല.