പെരിന്തല്‍മണ്ണ മണ്ഡലത്തിലെ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും- നജീബ് കാന്തപുരം

മലപ്പുറം: പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം എംഎല്‍എ. മണ്ണാര്‍മലയില്‍ മരണപ്പെട്ട യുവാവിന്റെ വീട് സന്ദര്‍ശിച്ച് ഇറങ്ങുമ്പോഴാണ് ഇത്തരമൊരു ആശയം മനസിലേക്ക് വന്നതെന്നും ക്രിയ പദ്ധതി ഇനി മുതല്‍ അനാഥരായ കുട്ടികളുടെ രക്ഷിതാവായുണ്ടാകുമെന്നും നജീബ് കാന്തപുരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ കുടുംബശാക്തീകരണം ലക്ഷ്യമിട്ട് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ക്രിയ.

നജീബ് കാന്തപുരം എംഎല്‍എയുടെ കുറിപ്പ്

വീട്‌ ഇരുട്ടായി പോയവരുടെ കൂടെ...

കഴിഞ്ഞ ദിവസം എന്റെ നിയോജകമണ്ഡലത്തിലെ മണ്ണാർ മലയിൽ മരണപ്പെട്ട യുവാവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോന്നതിനു ശേഷം മനസിൽ നിന്ന് ഒരു നീറ്റൽ മാറുന്നേയില്ല. വഴിയോരക്കച്ചവടക്കാരനായിരുന്ന ആ നാൽപത്തി രണ്ടു കാരന്റെ മൂന്ന് മക്കളുടെ മുഖമാണ്‌ മനസു നിറയെ. ഞാൻ അവിടെയെത്തിയപ്പോൾ ആ മൂന്ന് കുഞ്ഞു മക്കൾ എന്നെ പറ്റി ചേർന്ന് നിന്നു. അവർക്ക്‌ അവരുടെ ഉപ്പയെ പറ്റി എന്തൊക്കെയോ പറയണമെന്ന് തോന്നി. എന്റെ കണ്ണു നിറയാതിരിക്കാൻ ഞാൻ ആവുന്നതും നോക്കി. 

എന്റെ ഉപ്പ ഞങ്ങളെ പിരിയുമ്പോൾ ഇതുപോലെ മൂന്ന് സഹോദരങ്ങളായിരുന്നു എന്റെ ചുറ്റും. ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാറുമ്പോൾ ആ വീട്‌ എങ്ങനെയാണ്‌ ഇരുട്ടിലാവുകയെന്ന് എനിക്ക്‌ അനുഭവം കൊണ്ട്‌ തന്നെ അറിയാം. ഞാൻ അവിടെയുള്ള ബന്ധുക്കളോട്‌ പറഞ്ഞു. ഈ കുട്ടികളെ ഞങ്ങൾ പഠിപ്പിച്ചോളാം. അവരുടെ ഭാവിയിലെ എല്ലാ പഠനവും ഞങ്ങൾ ഏറ്റെടുക്കാം.

ഞങ്ങൾ കാറിൽ കയറി തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചു. ഇത്‌ പോലെ തന്നെ ഒരുപാട്‌ കുട്ടികൾ നമ്മുടെ മണ്ഡലത്തിലുണ്ടാവുമോ ? അവർ പറഞ്ഞു. ഉണ്ടാവും. അപ്പോൾ അവരെ കൂടെ നമ്മൾ ഏറ്റെടുത്താലോ ?ഉറപ്പായും...അതെ, ഉറപ്പായുമുണ്ടാകും. വീട്‌ പുലർത്തിയിരുന്ന ആൾ പൊടുന്നനെ മരണപ്പെട്ട്‌ പോയ കുടുംബങ്ങൾ. ഞങ്ങൾ അവരെ ഏറ്റെടുക്കുകയാണ്‌. മണ്ഡലത്തിലെ ഏത്‌ കുടുംബത്തിനും അപേക്ഷ നൽകാം.

ആ കുടുംബത്തിന്റെ പഠന കാര്യങ്ങൾ നോക്കാൻ അവരുടെ വാർഡ്‌ മെംബറെ തന്നെ ചുമതലപ്പെടുത്തുകയുമാവാം. ക്രിയ ഇനി അനാഥരായ കുട്ടികളുടെ രക്ഷിതാവായുണ്ടാകും.

ഇൻഷാ അല്ലാഹ്‌ !!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More