അന്ന് ചിക്കാഗോയില്‍ ലോക്ക് ഡൌണ്‍ ആയിരുന്നു - ഡോ. ടി. ജയകൃഷ്ണന്‍

അവര്‍ കൊല്ലപ്പെട്ടത് വാക്കുകള്‍ കൊണ്ട് 

ചിക്കാഗോവിലെ  "മാക് കോർമിക് പ്ലാൻ്റിൽ"1886 മെയ് ഒന്നിനും മൂന്ന് മാസത്തിന് മുമ്പേ തുടങ്ങിയ ലോക്കൗട്ട് കാലമായിരുന്നു. അന്ന് ഹേ മാർക്കറ്റ്‌ സ്ക്വയറിൽ വെടിയുണ്ടകൾ കൊണ്ടാണ് മനുഷ്യർ കൊല്ലപ്പെട്ടത്...ഇന്ന് വൈറസ് കൊണ്ടും. തുടർന്ന് നിരപരാധികളായിരിന്നിട്ടും കൊലക്കയറിലേറ്റപ്പെട്ടവരെക്കുറിച്ച് " അവർ പ്രവർത്തികൾ കൊണ്ടല്ല - വാക്കുകൾ കൊണ്ട് കൊല്ലപ്പെട്ടവരാണ്" എന്നാണ് സ്മരിക്കപ്പെടുന്നത്.

ഇന്ന് കോവിഡ്  ചികിത്സകരേയും  രോഗികളുടെ രക്ഷകരായ ആശുപത്രി ജീവനക്കാരെയും അവർ ഏർപ്പെട്ടിട്ടുള്ള സ്വാഭാവികമായി അപകടം പതിയിരിക്കുന്ന പ്രവർത്തികളുടെ സ്വഭാവത്തിലൂടെ, ഒളിഞ്ഞെത്തി ആക്രമിച്ച് വൈറസുകൾ  കൊല്ലുന്നുണ്ട്.

ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജ്ജിക്കുന്ന കാലം വരും 

അന്ന് തൂക്കിലേറുമ്പോൾ അവസാനമായി അവർ ഇങ്ങനെ പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് ." ഇന്ന് നിങ്ങൾ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ  നിശബ്ദത  കൂടുതൽ കരുത്തേറിയതാകുന്ന ഒരു കാലം വരും "

ഇന്ന് ആയിരക്കണക്കിന് മനുഷ്യരെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കോവിഡ് 19- കൊറോണ വൈറസിനോട്  ആരോഗ്യ സേവന മേഖല തൊഴിലാളികൾക്ക് പറയുവാനുള്ളത് ഇതുതന്നെയാണ്.

മെയ് ദിന ആശംസകൾ !



Contact the author

Web Desk

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More