പാറ്റ്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് വേഗം വിവാഹം കഴിക്കാന്‍ ഉപദേശിച്ച് ആര് ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാഹുല്‍ വിവാഹം കഴിക്കാത്തതില്‍ അമ്മ സോണിയാ ഗാന്ധി വലിയ വിഷമത്തിലാണെന്നും രാഹുലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പാറ്റ്നയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷിയോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ലാലു രാഹുലിനോട് ഇക്കാര്യം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'പറയുന്നത് കേള്‍ക്കൂ, താടിയൊക്കെ കളഞ്ഞ് വിവാഹം കഴിക്കണം. താങ്കള്‍ വിവാഹം കഴിക്കാത്തതുകാരണം അമ്മ വലിയ വിഷമത്തിലാണ്. രാഹുലിന്റെ വിവാഹഘോഷയാത്രയില്‍ ഞങ്ങള്‍ക്കെല്ലാം പങ്കെടുക്കണം. രാഹുലിനെ കാണുമ്പോഴെല്ലാം ഞാന്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കാറുണ്ട്. താങ്കള്‍ പക്ഷെ, എന്റെ ഉപദേശം ഇതുവരെ അനുസരിച്ചിട്ടില്ല. മകന് ഇക്കാര്യത്തില്‍ താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് സോണിയ എന്നോട് പറഞ്ഞിരുന്നു. രാഹുല്‍ ദയവായി എന്റെ വാക്കുകള്‍ കേള്‍ക്കണം. സമയം വൈകിയിട്ടില്ല'- ലാലു പ്രസാദ് യാദവ് പറഞ്ഞു.
ലാലുവിന്റെ വാക്കുകള്‍ ആദ്യം മറ്റ് നേതാക്കള്‍ വളരെ ശ്രദ്ധയോടെയാണ് കേട്ടിരുന്നതെങ്കിലും പിന്നീട് എല്ലാവരുടെയും മുഖത്ത് ചിരി പടര്‍ന്നു. നേതാക്കള്‍ക്കൊപ്പം ചിരിയോടെയാണ് രാഹുലും ലാലുവിന്റെ വാക്കുകള്‍ കേട്ടത്. താങ്കള്‍ അങ്ങനെയാണ് പറയുന്നതെങ്കില്‍ അത് സംഭവിക്കും എന്ന് പിന്നീട് മറുപടിയും പറഞ്ഞു.