എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജിയാവും; ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. എസ് വി ഭട്ടിയെയും തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനെയുമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള കൊളീജിയം സുപ്രീംകോടതി ജഡ്ജികളായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍. 

മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചതിനുപിന്നാലെ ജൂണിലാണ് എസ് വി ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ആന്ധ്രാപ്രദേശ് സ്വദേശിയായ സരസ വെങ്കിട്ടനാരായണ ഭട്ടി (എസ് വി ഭട്ടി) 2019 മാര്‍ച്ച് 9 മുതല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. അതിനുമുന്‍പ് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1987 മുതല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഭട്ടിയെ 2013-ലാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. ഗുജറാത്തിലെ അഹമ്മദാബാദിലുളള സിറ്റി സിവില്‍ അന്‍ഡ് സെഷന്‍ കോടതിയിലാണ് ആശിഷ് അഭിഭാഷകവൃത്തി ആരംഭിച്ചത്. പിന്നീട് ഗുജറാത്ത് കോടതി ജഡ്ജിയായി. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ല്‍ ഗുജറാത്ത് അഡീഷണല്‍ ജഡ്ജിയായി. 2013-ല്‍ സ്ഥിരം ജഡ്ജിയായി.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More