ഡല്‍ഹി: ആറ്റംബോംബിന്റെ പിതാവായി കണക്കാക്കപ്പെടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന് ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ക്ക് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രൊമിത്യൂസ്: ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പണ്ഹെയ്മര് എന്ന പുസ്തകത്തിന്റെ സഹരചയിതാവായ കെയ് ബേര്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെയ് ബേര്‍ഡും മാര്ട്ടിന് ജെ ഷെര്‍വിനും ചേര്‍ന്നെഴുതിയ ഈ പുസ്തകമാണ് ക്രിസ്റ്റഫര്‍ നോളന് ഓപ്പണ്ഹെയ്മര് സിനിമ ചെയ്യാന്‍ പ്രചോദനമായത്.
'1954-ല്‍ ഓപ്പണ്ഹെയ്മര് അമേരിക്കയില്‍ അപമാനിതനായ സമയത്ത് നെഹ്റു അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തു. പക്ഷെ കടുത്ത ദേശസ്നേഹിയായതിനാല്‍ ഓപ്പണ്ഹെയ്മര് അമേരിക്ക വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറാന്‍ താല്‍പ്പര്യം കാണിച്ചില്ല'- എന്നാണ് കെയ് ബേര്‍ഡ് പറയുന്നത്. ജൂലൈ ഇരുപത്തിയൊന്നിനാണ് ക്രിസ്റ്റഫര്‍ നോളന് ചിത്രം ഓപ്പണ്ഹെയ്മര് പുറത്തിറങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയില്‍നിന്ന് റിലീസായി രണ്ടുദിവസത്തിനുളളില്‍ 31 കോടി രൂപയാണ് ചിത്രം നേടിയത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട്, മാറ്റ് ഡാമന്‍, ഫ്ളോറന്‍സ് പഗ്ഗ്, ജോഷ് ഹാര്‍നെറ്റ്, കേസി അഫ്ലെക്, റാമി മാലിക്, കെന്നറ്റ് ബ്രനാഗ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.