ലക്നൌ: വരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്കി. പള്ളിയില്‍ സര്‍വേ നടത്താന്‍ നേരത്തെ ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് വാരാണസി ജില്ലാ കോടതിയാണ് നിര്‍ദേശിച്ചത്. ഇതിനെതിരായ ഹര്‍ജിയില്‍ നടപടികള്‍ തടഞ്ഞെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പള്ളിക്കടിയില്‍ ക്ഷേത്രാവശിഷ്ഠങ്ങളുണ്ടോ എന്നാണ് ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിശോധിക്കുക. പള്ളിയില്‍ കുഴികളെടുത്ത് പരിശോധിക്കുന്നത് കെട്ടിടത്തെ ബാധിക്കുമെന്നാണ് പള്ളിക്കമ്മിറ്റി ആശങ്കപ്പെടുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്നാണ് ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉറപ്പ്. ഇത് കണക്കിലെടുത്താണ് അലഹബാദ് ഹൈക്കോടതി സര്‍വ്വേ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നീതിയുടെ താത്പര്യം മുന്‍ നിര്‍ത്തി ആലോചിക്കുമ്പോള്‍ സര്‍വ്വേ അനിവാര്യമാണ് എന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ പറഞ്ഞു. അതേസമയം ഗ്യാന്‍വാപി പള്ളി പൂട്ടി സീല്‍ വെയ്ക്കാണമെന്ന ഒരു വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി.