ഷംസീറിന്റെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ- മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍: മിത്ത് വിവാദത്തില്‍ സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്പീക്കര്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റൊന്നുമില്ലെന്നും ഷംസീറിന്റെ പേര് നാഥുറാം വിനായക് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വിവാദം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. 

'സിപിഎം മതവിശ്വാസത്തിനെതിരല്ല. ആരും നിലപാട് തിരുത്തിയിട്ടുമില്ല. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദമാക്കിയതാണ്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് ഇപ്പോള്‍ ഇങ്ങനൊരു വിവാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇതൊരു അവസരമായി കാണണമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ മത സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാനുളള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിദ്ധാബാദ് വിളിച്ചേന'- മുഹമ്മദ് റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്നും ഇന്നലെയും സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ ആളല്ലെന്നും വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊളളുന്ന പ്രസ്ഥാനത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചയാളാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷം മതവിശ്വാസികള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More