രാഹുലിനെ അയോഗ്യനാക്കാന്‍ കാണിച്ച വേഗം ബിജെപി എംപിയോടുണ്ടാകുമോ? -ദിഗ് വിജയ് സിംഗ്‌

ഡല്‍ഹി: കയ്യേറ്റക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ച ബിജെപി എംപിയെ അയോഗ്യനാക്കാത്തതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച് 24 മണിക്കൂറിനുളളില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയെന്നും ബിജെപി എംപി രാം ശങ്കര്‍ കത്തേരിയയെ എപ്പോള്‍ അയോഗ്യനാക്കുമെന്ന് നോക്കാമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 'രാം ശങ്കര്‍ കത്തേരിയ ശിക്ഷിക്കപ്പെട്ടു. അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശിക്ഷ വിധിച്ച് 24 മണിക്കൂറില്‍ അദ്ദേഹത്തെ അയോഗ്യനാക്കി. കത്തേരിയയുടെ ലോക്‌സഭാംഗത്വം റദ്ദാക്കുമോ എന്ന് നോക്കാം. എത്രത്തോളം നിഷ്പക്ഷമായി ലോക്‌സഭാ സ്പീക്കര്‍ ഇടപെടുമെന്ന് നോക്കാം. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം എത്രവേഗം പുനസ്ഥാപിക്കുമെന്നും നോക്കാം'- ദിഗ് വിജയ് സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍നിന്നുളള മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാം ശങ്കര്‍ കത്തേരിയയെ 2011-ലെ ആക്രമണക്കേസിലാണ് ആഗ്ര കോടതി ശിക്ഷിച്ചത്. 2011-ല്‍ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ചതാണ് കേസ്. 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തെ അയോഗ്യനാക്കണം. കോടതി വിധി അംഗീകരിക്കുന്നുവെന്നും ഉടന്‍ അപ്പീല്‍ പോകുമെന്നും കത്തേരിയ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 14 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More