തിരുവനന്തപുരം: ദേവസ്വം വരുമാനത്തെ മിത്തു മണിയെന്ന് വിളിക്കണമെന്ന നടന് സലീം കുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്. ലക്ഷക്കണക്കിന് ഭക്തര്‍ നല്കുന്ന സംഭാവനയാണതെന്നും അതിനെ കളിയാക്കി പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. മിത്തില്‍ ശാസ്ത്രമുണ്ടോ എന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ലെന്നും മന്ത്രി പറഞ്ഞു.
'ഭക്തരുടെ സംഭാവനയും വഴിപാടുമൊക്കെയാണ് ദേവസ്വം വരുമാനം. അതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചെലവിടുകയാണ്. കൊവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും കാര്യമായ സഹായം നല്കി. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും വിശ്വാസത്തെ മാനിക്കുകയും വിശ്വാസികളെ സഹായിക്കുകയുമാണ് ചെയ്തിട്ടുളളത്. ആരുടെ വിശ്വാസവും വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല'- മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് വിവാദം കത്തിനില്‍ക്കെയാണ് സലീം കുമാര്‍ ദേവസ്വം മന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മാറ്റങ്ങള്‍ ഭരണസിരാ കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങണമെന്നും മിത്തും റിയാലിറ്റിയും തമ്മിലുളള സംഘര്‍ഷം നിലനില്ക്കുമ്പോള് റിയാലിറ്റിയുടെ വിജയത്തിനുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ച് തുടങ്ങണം. ഭണ്ഡാരത്തില്‍നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണിയെന്ന് വിളിക്കണം എന്നാണ് സലീം കുമാര്‍ പറഞ്ഞത്. ദേവസ്വം മന്ത്രിയുടെ ചിത്രം സഹിതമായിരുന്നു സലീം കുമാറിന്റെ പ്രതികരണം.