ഈ കാഴ്ച്ച സങ്കടകരം, ഇയാള്‍ മാത്രം ഇത് അനുഭവിച്ച് തീര്‍ത്താല്‍ മതിയോ?; എം ശിവശങ്കറിന്റെ ഫോട്ടോ പങ്കുവെച്ച് അനില്‍ അക്കര

തൃശൂര്‍: ലൈഫ് മിഷന്‍ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഫേസ്ബുക്കിലാണ് അദ്ദേഹം ശിവശങ്കറിന്റെ ചിത്രം പങ്കുവെച്ചത്. സത്യത്തില്‍ ഈ കാഴ്ച്ച സങ്കടകരമാണെന്നും എന്തിനുവേണ്ടിയാണ് ഈ പീഡാനുഭവം, ഈ കേസില്‍ ഇയാള്‍ മാത്രം ഇത് അനുഭവിച്ച് തീര്‍ത്താല്‍ മതിയോ എന്നാണ് അനില്‍ അക്കര ചോദിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 

ചികിത്സാ ആവശ്യങ്ങള്‍ക്കായി രണ്ടുമാസമാണ് ജാമ്യം. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇ ഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ 5 മാസത്തിലധികമായി ജയിലിലായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കർ. യൂണിടാക്കുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ കോഴപ്പണം പറ്റിയെന്നും ആ പണം സ്വപ്ന സുരേഷിന്‍റെ അക്കൌണ്ടിലേക്ക് മാറ്റി എന്നുമാണ് ആരോപണം. കേസില്‍ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനിടെയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More