വക്കീല്‍ നോട്ടീസ് അയച്ചത് ആരാണെന്നറിയില്ല; ആരോപണം പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

ചെന്നൈ: മികച്ച ഡോക്യുമെന്ററിക്കുളള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്‌പെറേഴ്‌സിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളെ ചൂഷണം ചെയ്‌തെന്ന ആരോപണം പിന്‍വലിച്ച് ബൊമ്മനും കെല്ലിയും. രണ്ടുകോടി രൂപ ആവശ്യപ്പെട്ട് സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് വക്കീല്‍ നോട്ടീസയച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും കാര്‍ത്തികിയും ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളും തങ്ങളുമായി സംസാരിച്ചെന്നും സഹായിക്കാമെന്ന് ഉറപ്പുനല്‍കിയെന്നും ബൊമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൊമ്മനും ബെല്ലിയും സിനിമയുടെ നിര്‍മ്മാതാക്കള്‍ തങ്ങളെ ചൂഷണം ചെയ്‌തെന്ന് ആരോപണം ഉന്നയിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഡോക്യുമെന്ററില്‍ ഞങ്ങളുടെ വിവാഹരംഗം ചിത്രീകരിക്കാന്‍ പണം തികയാതെ ബുദ്ധിമുട്ടിയ സംവിധായിക കാര്‍ത്തികിയെയും നിര്‍മ്മാതാക്കളായ സിഖ്യ എന്റര്‍ടൈന്‍മെന്റ്‌സിനെയും ഞങ്ങള്‍ സഹായിച്ചു. ഒരു ദിവസംകൊണ്ട് വിവാഹരംഗം ചിത്രീകരിക്കണമെന്ന് കാര്‍ത്തികി പറഞ്ഞു. അതിനുളള പണം അവരുടെ കയ്യിലിലില്ലായിരുന്നു. ബെല്ലിയുടെ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ച ഒരുലക്ഷം രൂപ ഞങ്ങള്‍ അവര്‍ക്ക് നല്‍കി. പണം തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതുണ്ടായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല'- ബൊമ്മന്‍ പറഞ്ഞു. ഡോക്യുമെന്ററിയുടെ വിജയത്തിനുശേഷം അവര്‍ മോശമായാണ് പെരുമാറിയതെന്നും വിജയാഘോഷ സമയത്ത് ഓസ്‌കാര്‍ പുരസ്കാരത്തില്‍ തൊടാന്‍ പോലും അനുവദിച്ചില്ലെന്നും ബൊമ്മനും ബെല്ലിയും ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 13 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More