ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ചതില്‍ എന്താണ് തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 11 കുറ്റവാളികളെയും ശിക്ഷാ കാലാവധി കഴിയുംമുന്‍പ് വിട്ടയച്ച കോടതി വിധി ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാരനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം ചോദിച്ചത്. നിഷ്ഠുര ക്രൂരകൃത്യം ചെയ്ത കുറ്റവാളികളെ മധുരം നല്‍കിയും ഹാരമണിയിച്ചും സ്വീകരിച്ചെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന ഇന്ദിര ജയ്‌സിംഗ് പറഞ്ഞപ്പോഴാണ് ഒരു കുടുംബാംഗം ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ മാലയിട്ട് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് എസ് വി രാജു ചോദിച്ചത്.

ശിക്ഷാ കാലാവധി തീരുംമുന്‍പ് കൊടുംകുറ്റവാളികളെ വിട്ടയച്ചാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു. 'ചെയ്ത തെറ്റില്‍ കുറ്റബോധമോ പ്രായശ്ചിത്തമോ പ്രകടിപ്പിക്കാത്ത കുറ്റവാളികള്‍ ഇതുവരെ അടയ്ക്കാനുളള പിഴ പോലും അടച്ചിട്ടില്ല. മൂന്ന് കൂട്ടബലാത്സംഗങ്ങളും ബില്‍ക്കിസിന്റെ പിഞ്ചുകുഞ്ഞിനെ അവരുടെ കണ്‍മുന്നില്‍വെച്ച് തറയിലെറിഞ്ഞ് കൊന്നതുമുള്‍പ്പെടെ 14 കൊലപാതകങ്ങള്‍ നടത്തിയവരാണ് ഈ കുറ്റവാളികള്‍. ഇരകളുടെ മതംനോക്കി മാത്രം ചെയ്ത കുറ്റകൃത്യമാണിത്. ജയില്‍ സൂപ്രണ്ട് കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചില്ല. മോചനം ശിപാര്‍ശ ചെയ്യുന്നതിനുളള കാരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു'- ശോഭ ഗുപ്ത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും മോചിപ്പിച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ ഗുജറാത്ത്‌ സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവന്നത്.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More