ഡല്‍ഹി: ഭാരതമാതാവ് ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സന്തോഷത്തോടെയുളള ഒരു സ്വാതന്ത്ര്യദിനം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ അനുഭവങ്ങളെക്കുറിച്ചും രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറയുന്നുണ്ട്. 'ഭാരത് മാതാ ഒരു നാടായിരുന്നില്ല. അത് ഒരുകൂട്ടം ആശയങ്ങളോ പ്രത്യേക സംസ്കാരമോ ചരിത്രമോ ജാതിയോ മതമോ ആയിരുന്നില്ല. എത്ര ദുര്‍ബലനായാലും ശക്തനായാലും ഇന്ത്യക്കാരന്റെ ശബ്ദമായിരുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'വീടെന്ന് ഞാന്‍ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം 145 ദിവസങ്ങള്‍ ഞാന്‍ നടന്നുചിലവഴിച്ചു. സമുദ്രതീരത്തുനിന്ന് ആരംഭിച്ച യാത്ര വെയിലും മഴയും പൊടിപടലങ്ങളും കാടുകളും നഗരങ്ങളും കുന്നുകളും താണ്ടി കശ്മീരിലെത്തി. യാത്ര തുടങ്ങി ദിവസങ്ങള്‍ക്കുളളില്‍ മുട്ടുവേദന വന്നു. ഫിസിയോ തെറാപ്പി അവസാനിപ്പിച്ചതിനാലായിരുന്നു അത്. എന്റെ ഫിസിയോ പിന്നീട് ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കാളിയായി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചെങ്കിലും വേദന കുറഞ്ഞില്ല. പിന്നീടാണ് മനസിലായത് യാത്ര അവസാനിപ്പിക്കണമെന്ന് തോന്നുമ്പോഴെല്ലാം അത് തുടരാനുളള ഊര്‍ജ്ജം എനിക്ക് എവിടെ നിന്നെങ്കിലും ലഭിച്ചുകൊണ്ടിരുന്നു.
ഒരിക്കലത് മനോഹരമായ കത്തുമായെത്തിയ പെണ്‍കുട്ടിയായിരുന്നു, മറ്റൊരിക്കല്‍ വൃദ്ധ, പെട്ടെന്ന് ഓടിവന്ന് കെട്ടിപ്പിടിച്ച ഒരാള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍... അങ്ങനെയങ്ങനെ നിരവധിപേര്‍. കൂടുതല്‍ ജനങ്ങള്‍ യാത്രയില്‍ പങ്കാളികളാകുന്നത് ഞാന്‍ കണ്ടു'- രാഹുല്‍ ഗാന്ധി സന്ദേശത്തില്‍ പറഞ്ഞു.