നികുതിവെട്ടിപ്പ് ആരോപണം; ഒളിച്ചോടില്ല, ഏത് അന്വേഷണത്തെയും നേരിടുമെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണത്തില്‍നിന്ന് ഒളിച്ചോടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ചിന്നക്കനാലില്‍ തനിക്ക് വീടും സ്ഥലവും ഉണ്ടെന്നും അതിന്റെ രേഖകളെല്ലാം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തില്‍ വിശദമായ മറുപടി ഇന്ന് വാര്‍ത്താസമ്മേളനം നടത്തി പറയുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. 'ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടില്ല. മാധ്യമസൃഷ്ടിയാണെന്നോ മാധ്യമ അജണ്ടയാണെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറില്ല. ആരോപണം ഉന്നയിച്ചവരെ പരിഹസിക്കാന്‍ നില്‍ക്കില്ല. ഉന്നയിച്ച ആരോപണം വിശദമായി പഠിച്ച് മറുപടി പറയും'- മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചിന്നക്കനാലില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ച് നല്‍കിയ കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആറുകോടിയിലധികം വിലമതിക്കുന്ന ഭൂമിയും ആഢംഭര റിസോര്‍ട്ടും നികുതിവെട്ടിപ്പ് നടത്തി സ്വന്തമാക്കിയെന്നാണ് സി എന്‍ മോഹനന്റെ ആരോപണം. 7 കോടി വിലയുളള ഭൂമി 1.92 കോടി മാത്രം കാണിച്ച് രജിസ്റ്റര്‍ ചെയ്ത് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് സി എന്‍ മോഹനന്‍ കലൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് മാത്യു കുഴല്‍നാടന്റെയും കൂട്ടുകക്ഷികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥല പരിശോധന പോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്ക് മാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുത്തു. 2021 മാര്‍ച്ച് 18-നാണ് 561/ 21 നമ്പര്‍ പ്രകാരം ആധാരം രജിസ്റ്റര്‍ ചെയ്തത്. വസ്തുവിനും 4000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിനും മൂന്നരക്കോടി വിലയുണ്ടെന്ന് അടുത്ത ദിവസം മാത്യു കുഴല്‍നാടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. യഥാര്‍ത്ഥ വിപണി വില മറച്ചുവെച്ച് ഭൂമിയുടെ ന്യായവില കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു'- എന്നാണ് സി എന്‍ മോഹനന്റെ ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 18 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More