അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യമായി ന്യായീകരിക്കുമോ? അവർ അതിധനികയായത് അവരുടെ സഹോദരൻറെ സാമ്പത്തിക സ്ഥിതിയുടെ അളവാകുമോ?

ക്രിസ്തീയ കുടുംബങ്ങളിൽ വിവാഹശേഷം പെണ്ണിന് സാങ്കേതിക അർത്ഥത്തിൽ അംഗത്വമില്ല. മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ അവർ സഹായിക്കുമെങ്കിലും ഉത്തരവാദിത്വം മകനു തന്നെയാണ്. ആങ്ങളയ്ക്ക് പെങ്ങളുടെ കുടുബസ്വത്തിൽ അവകാശമില്ല. 

എന്തിന്, മുൻകാല മരുമക്കത്തായികളുടെ കാര്യത്തിലും സഹോദരങ്ങൾ തമ്മിലും ഏകദേശം ഇങ്ങനെ തന്നെ. എൻറെ രണ്ടു സഹോദരൻമാരും അതിധനികരാണ്.  അവരുടെ ഒറ്റപ്പെങ്ങൾ യുജിസി ശമ്പളത്തിന് താഴെ വാങ്ങി കഴിയുന്നു. മറ്റൊരു വരുമാന സ്രോതസ്സ്, ഭർത്താവ്, ഒന്നുമില്ല.  പണമുളള സഹോദരങ്ങളായ ഉണ്ടെങ്കിൽ നമ്മളും പണക്കാരാകുന്ന ദായക്രമം ഇവിടെ ഉള്ളതായി അറിവില്ല.   എൻറെ ഇല്ലായ്മകൾ അവരോട് ഞാൻ വിളമ്പാറുമില്ല. ഞങ്ങളുടെ കുടുബപരമായ സന്തോഷത്തിൻറെ ഒരു അടിസ്ഥാനം ഇതുതന്നെയാണ്. അതുപോലെ ആയിക്കൂടെ ചീപ്പ് വാങ്ങിയിട്ടില്ലാത്ത ആ സഹോദരനും? 

പിന്നൊരു കാര്യം, ഉമ്മൻ ചാണ്ടി കുടുംബം യാഥാസ്ഥിതിക സമുദായ -മതവിശ്വാസി മൂരാച്ചികൾ ആയതുകൊണ്ട് അച്ചു ഉമ്മനെ അവർ കുടുംബത്തിൽ നിന്ന് കെട്ടുകെട്ടിച്ചു കാണും. അതുപോലാണോ, നാട്ടിലെ ഫെമിനിസ്റ്റ് ലേഡീസ് ക്ളബ്ബിൻറെ പോലും ആദരവ് വാങ്ങിയ നമ്മുടെ പുരോഗമനമകുടമണിയുടെ കുടുംബം? അതിൻറെ ഒത്തനടുക്കായി, അതിൻറെ നെടുംതൂണ്‍ തന്നെയല്ലേ സ്ത്രീസ്വാതന്ത്ര്യക്കൊടി തന്നെയായ ആ മഹൾ?     

അച്ചു ഈ നാട്ടിലെ വ്യവസായികളുടെ സഹായം സ്വീകരിച്ചോ എന്നറിയില്ല. വീണ സ്വീകരിച്ചു എന്ന സംശയം കൄത്യമായി തീർത്താൽ മതി, ഈ ആരോപണവർഷം അവസാനിപ്പിക്കാം. അച്ചുവിന്റെ ഭർത്താവിൻറെ ബിസിനസ് വേണ്ടവർ അന്വേഷിക്കൂ. മലയാളികളുടെ മേൽ കുതിരകയറാൻ (കഴുതകയറാൻ എന്നു പറയുമോ?)  പറ്റിയ  സ്ഥാനത്തുളള ആളായ വീണയുടെ ഭർത്താവ് എന്തായാലും അന്വേഷണാതീതനല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 3 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 1 month ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 1 month ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 1 month ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
Dr. Azad 1 month ago
Views

രാജിവെക്കേണ്ടത് ആരാണ്? ഷംസീറോ നരേന്ദ്രമോദിയോ?- ആസാദ് മലയാറ്റില്‍

More
More