കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

'ഉത്രാട പൂനിലാവേ വാ...' 'മാമാംഗം പലകുറി കൊണ്ടാടും...' ഒരുകാലത്ത് ഓണത്തിന്‍റെ വരവറിയിച്ചിരുന്നത് ഓണപ്പാട്ടുകളായിരുന്നുവെന്ന് ഗായിക കെ എസ് ചിത്ര. 'തരംഗിണി'യടക്കമുള്ള നിരവധി ചെറുകിട ഓഡിയോ കമ്പനികള്‍ അന്നുണ്ടായിരുന്നു. യൂട്യൂബും സമൂഹമാധ്യമങ്ങളും ഓടിടിയുമൊക്കെ നമ്മുടെ ആസ്വാദനത്തെ സ്വാധീനിച്ചു തുടങ്ങിയതോടെ വന്‍കിട കമ്പനികള്‍ മാത്രം പിടിച്ചു നില്‍ക്കുന്ന ഒരു കമ്പോളമായി ഓഡിയോ വ്യവസായം മാറി. ക്യാസറ്റും സിഡിയുമൊക്കെ നാമാവശേഷമായി. ഓണപ്പൂക്കള്‍പോലെ ഗൃഹാതുരമായ ഓര്‍മ്മകള്‍മാത്രമായി ഓണപ്പാട്ടുകളും മാറുകയാണ്' എന്ന് മലയാളത്തിന്‍റെ വാനമ്പാടി പറയുന്നു.

ഒരുപാട് ഓണപ്പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും 'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ' എന്ന ഓണപ്പാട്ടാണ് എപ്പോഴും തന്‍റെ പ്രിയപ്പെട്ട ഓണപ്പാട്ടെന്ന് ചിത്ര വ്യക്തമാക്കി. 'കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം. തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല' എന്ന് പാടുമ്പോള്‍ ഇന്നത്തെ തലമുറ 'ശെരിക്കും...?!' എന്ന് ആശ്ചര്യപ്പെട്ടേക്കാം. യഥാര്‍ത്ഥത്തില്‍ ഓരോ ഓണവും നല്‍കുന്ന സന്ദേശം അതാണ്‌. നമ്മള്‍ പരസ്പരം കലഹിക്കുന്നത് എന്തിനാണ്? വെറുക്കുന്നത് എന്തിനാണ്? ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിച്ചൂടെ' എന്നൊക്കെ ഓരോ ഓണം വരുമ്പോഴും തന്നെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട് എന്നും ചിത്ര പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Web Desk

Recent Posts

Dr. Azad 3 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 1 month ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 1 month ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More
Dr. Azad 1 month ago
Views

രാജിവെക്കേണ്ടത് ആരാണ്? ഷംസീറോ നരേന്ദ്രമോദിയോ?- ആസാദ് മലയാറ്റില്‍

More
More