പുതുപ്പളളിയില്‍ 2021-ലേത് പോലെ രാഷ്ട്രീയം ചര്‍ച്ചയായില്ല- ജെയ്ക്ക് സി തോമസ്‌

കോട്ടയം: പുതുപ്പളളിയില്‍ 2021-ലേത് പോലെ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. 2021-ലെ ഭൂരിപക്ഷത്തിനടുത്തെത്താന്‍ ഇത്തവണ കഴിഞ്ഞില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു.

'അഞ്ചര പതിറ്റാണ്ടോളം കാലം രാഷ്ട്രീയത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയുടെ മരണത്തിനു ശേഷം ദിവസങ്ങള്‍ക്കുളളില്‍ നടന്ന തെരഞ്ഞെടുപ്പാണിത്. 2021-ലേത് പോലെ ഇവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് ഫാക്ച്വലായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറല്ല. വികസനം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ വിളിച്ചപ്പോഴുളള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം നമുക്ക് മുന്നിലുണ്ട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അനൈക്യത്തിന്റെ സ്വരങ്ങളുണ്ടായത് യുഡിഎഫിലാണ്. ബിജെപിയുടെ വോട്ടുകള്‍ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ കണക്കുകളോട് ചേര്‍ത്തുനിര്‍ത്താന്‍ പറ്റുന്നതായിരിക്കും അത്. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെ'-എന്നാണ് ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, പുതുപ്പളളി മണ്ഡലത്തിലെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ മിന്നും വിജയം നേടിയത്. 37,719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ചാണ്ടിക്ക് വ്യക്തമായ ലീഡുണ്ടായിരുന്നു. അവസാനം ലഭിച്ച കണക്കുകളനുസരിച്ച് ചാണ്ടി ഉമ്മന് 78,649 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 41,982 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 6486 വോട്ടും ലഭിച്ചു. 2011-ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടാണ് പുതുപ്പളളി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം. ഇതാണ് മകന്‍ ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More