പട്ടികജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തെ കോളനികള്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം- നജീബ് കാന്തപുരം

മലപ്പുറം: പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെ കോളനികള്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പട്ടികജാതി- പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന് നിവേദനം നല്‍കി. കോളനികള്‍ എന്നതിനു പകരം സദ് ഗ്രാമങ്ങളെന്ന് പുനര്‍നാമകരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

'നമ്മൾ ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളെന്താണ്‌ ? മാറിയ സാമൂഹ്യ ജീവിതമെന്താണ്‌ ? നമ്മുടെ നാട്ടിലെ പട്ടിക ജാതി / വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ നാം ഇപ്പോഴും വിളിക്കുന്നത്‌ 'കോളനി' എന്നാണ്‌. ആരുടെ കോളനി ? കൊളോണിയൽ ഭരണത്തെ നാടുകടത്തിയെന്ന് നാം അവകാശപ്പെടുമ്പോഴും ദളിതർ ഇപ്പോഴും കോളനിയിൽ തന്നെ. അവരുടെ മനോഭാവത്തിനു പോലും അധമ ബോധം നൽകുന്ന ആ വിളി എന്തുകൊണ്ട്‌ നാം തുടരുന്നു'-നജീബ് കാന്തപുരം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിയമസഭയിൽ വെച്ച്‌ ബഹുമാന്യനായ പട്ടികജാതി-വർഗ്ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനുമായി സംസാരിച്ചെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിച്ചെന്നും നജീബ് കാന്തപുരം പറഞ്ഞു. ഒരു സാമൂഹ്യമാറ്റത്തിന്‌ ഇതനിവാര്യമാണെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More