മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ഹോംസ്‌റ്റേ ലൈസന്‍സ് പുതുക്കി നല്‍കി

ഇടുക്കി: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയിലുളള ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കി. ഹോംസ്‌റ്റേ ലൈസന്‍സാണ് പുതുക്കി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31-വരെയാണ് കാലാവധി. ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് ഹോം സ്‌റ്റേ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ അപേക്ഷ നല്‍കുകയായിരുന്നു.

അതിനായി പൊലീസ് ക്ലിയറന്‍സും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ എന്‍ഒസിയും ഉള്‍പ്പെടെയുളള രേഖകള്‍ ഹാജരാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 31 വരെ കാലാവധിയുളള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് മാത്യു കുഴല്‍നാടന്‍ ഹാജരാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതോടെയാണ് ഡിസംബര്‍ 31 വരെയ്ക്കുളള ഹോം സ്‌റ്റേ ലൈസന്‍സ് പുതുക്കി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മാത്യു കുഴല്‍നാടനെതിരെ സിപിഎം ആയുധമാക്കിയത് ചിന്നക്കനാലിലെ ഈ റിസോര്‍ട്ടും അതിലെ നിയമലംഘനവുമായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 9 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More